കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

0
126

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അറബിക്കടലിൽ മൺസൂൺ കാറ്റിന്റെ ശക്തി കുറഞ്ഞതാണ് മഴ കുറയാൻ കാരണം.

അതേസമയം, കടലിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധന നിരോധനം തുടരുകയാണ്. ബുധനാഴ്ച സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ബുധനാഴ്ച മഴ മുന്നറിയിപ്പുള്ളത്.

ഇപ്പോൾ ദുർബലമായിക്കൊണ്ടിരിക്കുന്ന മൺസൂൺ ഈ മാസം അവസാനത്തോടെ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് 229 ക്യാമ്പുകളിലായി 10,431 പേരെ മാറ്റിപ്പാർപ്പിച്ചു