അണക്കെട്ടുകള്‍ നിറയുന്നു; മണിയാര്‍, കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറന്നു, ജാഗ്രത നിര്‍ദേശം

0
82

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ്. ഇടുക്കിയിലെ കല്ലാര്‍കുട്ടി ഡാമും പത്തനംതിട്ടയിലെ മണിയാര്‍ ഡാമും തുറന്നു. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 15 സെ.മീ ഉയര്‍ത്തി. പാംബ്ല ഡാം തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. പെരിയാര്‍, മുതിരപ്പുഴ, പമ്പ, കക്കാട്ടാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

പാംബ്ല ഡാമില്‍ നിന്ന് 500 ക്യുമെക്‌സ് വരെയും കല്ലാര്‍കുട്ടി ഡാമില്‍ നിന്ന് 300 ക്യുമെക്‌സ് വരെയും വെള്ളമാണ് തുറന്നുവിടുക. അതിനാല്‍ മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നീ നദികളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രതാ പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2307.84 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 15% ആണ്. കെഎസ്ഇബിയുടെയും ജലസേചന വകുപ്പിന്റെയും അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നുണ്ട്.