കലാപമൊടുങ്ങാതെ മണിപ്പൂർ: രണ്ട് ജില്ലകളിൽ ശക്തമായ വെടിവയ്പ്പ്

0
176

മണിപ്പൂരിലെ ചില പ്രദേശങ്ങളിൽ തീവ്രമായ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട്. പുലർച്ചെ നാലരയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. കാങ്പോക്പി ജില്ലയിലും ബിഷ്ണുപൂർ ജില്ലയിലുമാണ് വെടിവയ്പ്പ് നടന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം ജൂലൈ നാലിന് രാത്രിയോടെ രണ്ട് സമുദായങ്ങൾക്കിടയിൽ ഇടയ്ക്കിടെ വെടിവയ്പ്പുണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ജൂലൈ നാലിന് പുലർച്ചെ മണിപ്പൂരിലെ തൗബാൽ ജില്ലയിലെ ഇന്ത്യ റിസർവ് ബറ്റാലിയനിൽ (ഐആർബി) ആയുധധാരികളായ ഒരു സംഘം അക്രമികൾ ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ചിരുന്നു . അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 27 കാരനായ ഒരാൾ കൊല്ലപ്പെടുകയും ഒരു അസം റൈഫിൾസ് ജവാന് പരിക്കേൽക്കുകയും ചെയ്തു.