ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരായ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കി

0
138

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരായ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കി. പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന രാസപരിശോധനാ ഫലം ചൂണ്ടിക്കാട്ടി ഷീലാ സണ്ണി നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഷീലയെ വ്യാജമായി കേസില്‍ കുടുക്കുകയായിരുന്നെന്ന് നേരത്തെ വ്യക്തമായിരുന്നു.

എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന പേരില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത ഷീല 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്നിരുന്നു. ഷീലയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് ലഹരി വസ്തു അല്ല എന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ ഫലം അടങ്ങുന്ന റിപ്പോര്‍ട്ട് കേസ് അന്വേഷിക്കുന്ന എക്‌സൈസ്ക്രൈം
ബ്രാഞ്ചിന്റെ കൊച്ചി വിഭാഗം കോടതിയില്‍ നല്‍കിയിരുന്നു.

ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയതില്‍ സസ്‌പെന്‍ഷനിലായ എക്‌സൈസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.