Tuesday
30 December 2025
31.8 C
Kerala
HomeIndiaആ​ഗോള വെയറബിൾസ് വിപണി 'കീഴടക്കി' ഇന്ത്യ

ആ​ഗോള വെയറബിൾസ് വിപണി ‘കീഴടക്കി’ ഇന്ത്യ

ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ വെയറബിൾസ് (Wearables) മാർക്കറ്റ് ആകാൻ ഒരുങ്ങുന്നു. 2023 അവാസാനത്തോടെ ഇന്ത്യ ഈ മേഖലയിൽ ഒന്നാം സ്ഥാനത്തെത്തുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം 504.1 മില്യൺ വെയറബിൾസാണ് ആ​ഗോള തലത്തിൽ കയറ്റുമതി നടത്തിയിരിക്കുന്നത്. ഇതിൽ 130-135 മില്യൺ ഇന്ത്യയുടേതാണ്. ആകെ കയറ്റുമതിയുടെ 26% പങ്കാളിത്തമാണ് ഇത്തരത്തിൽ രാജ്യത്തിനുള്ളതെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐഡിസി ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
​കണക്കുകൾ​

കഴിഞ്ഞ വർഷം ചൈന, നോർത്ത് അമേരിക്ക എന്നിവയുടെ പിന്നിലായിരുന്നു വെയറബിൾസ് കയറ്റുമതിയിൽ ഇന്ത്യയുടെ സ്ഥാനം. ഏകദേശം 100 മില്യൺ യൂണിറ്റ് വെയറബിൾസാണ് ഇക്കാലയളവിൽ കയറ്റുമതി നടത്തിയത്. 2022ൽ 492 മില്യൺ യൂണിറ്റ് ​ഗ്ലോബൽ ഷിപ്മെന്റ് ആകെ നടന്നതിൽ അഞ്ചിൽ ഒരു ഭാ​ഗം കയറ്റുമതി നടത്തിയത് ഇന്ത്യയായിരുന്നു.

പാ​ദ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 2023 ജനുവരി-മാർച്ച് കാലയളവിൽ ആ​ഗോളതലത്തിൽ ഏറഅറവും വലുതാണ്. ഐഡിസി ഇന്ത്യ റിപ്പോർട്ട് പ്രകാരം ​ഗ്ലോബൽ ഷിപ്മെന്റിന്റെ 26% പങ്കാളിത്തത്തോടെ വ്യക്തമായ മേധാവിത്തമാണ് ഇന്ത്യ നേടിയത്. കൗണ്ടർ പോയിന്റ് റിസർച്ച് റിപ്പോർട്ട് പ്രകാരം ഇത് 27% എന്ന തോതിലാണ്.

​പ്രധാന കാരണങ്ങൾ​

ഇന്ത്യയിലെ സ്മാർട് ഫോൺ ഉപയോക്താക്കൾ മറ്റ് വെയറബിൾസും തെരഞ്ഞെടുക്കാനുള്ള പ്രവണത പ്രകടമാക്കുന്നു. ഇത് വെയറബിൾസ് മാർക്കറ്റിന്റെ സെയിൽസ് വർധിപ്പിക്കുന്ന ഘടകമാണ്. കൗണ്ടർ പോയിന്റ് റിപ്പോർട്ടുകൾ പ്രകാരം ഓരോ സ്മാർട് ഫോണുകൾ വില്പന നടത്തുമ്പോഴും ഓരോ സ്മാർട് വാച്ചുകളും ഇന്ത്യയിൽ വില്പന നടക്കുന്നു. ആഭ്യന്തര തലത്തിലുള്ള ബിസിനസുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് നിരവധി ഫീച്ചറുകളുള്ള വെയറബിൾസ് ലഭിക്കുന്നതും ഇന്ത്യയെ സംബന്ധിച്ച് വളർച്ചാ സാധ്യത വർധിപ്പിക്കുന്നു.

​വളർച്ചാ സാധ്യത​

ഇന്ത്യ ഇപ്പോൾത്തന്നെ വെയറബിൾസ് വിപണിയുടെ വലിപ്പത്തിൽ യുഎസ്, ചൈന എന്നീ രാജ്യങ്ങളെ മറികടന്നു കഴിഞ്ഞു. 2023ൽ ഈ വിപണിയിൽ ഇന്ത്യയുടെ വളർച്ച് 35% ആയിരിക്കുമെന്ന് ഐഡിസിയും, 56% ആയിരിക്കുമെന്ന് കൗണ്ടർ പോയിന്റും വിലയിരുത്തുന്നു. 2022 വർഷത്തിന്റെ തുടക്കത്തിൽ ആദ്യമായി വെയറബിൾ ഷിപ്മെന്റിൽ ഇടിവ് നേരിട്ടിരുന്നു. ഇവിടെ നിന്ന് വിപണി റീബൗണ്ട് ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആ​ഗോളതലത്തിലുള്ള വെയറബിൾ വിപണി ഈ വർഷം തന്നെ 2.4% വളർച്ച രേഖപ്പെടുത്തും. ഇതിൽ ഇന്ത്യയുടേതായിരിക്കും പ്രധാന പങ്കെന്നും ഐഡിസി വിലിയിരുത്തുന്നു.

​മറ്റ് ഘടകങ്ങൾ​

കുറഞ്ഞ വിലയും,മികച്ച സവിശേഷതകളുമുള്ള പ്രൊഡക്ടുകളാണ് ഇന്ത്യയുടെ ഏറ്റവും വലിയ സവിേശഷത. അമേരിക്ക, ചൈന എന്നിവിടങ്ങളിൽ ഉയർന്ന ശരാശരി വില്പന വിലയുള്ള ഉല്പന്നങ്ങളാണ് കൂടുതലായി വില്പന നടത്തുന്നത്. ഇവിടെ ആഭ്യന്തര തലത്തിൽ മത്സരം ശക്തമാണെന്നതിനാൽ ആപ്പിൾ, സാംസങ്, ​ഗൂ​ഗിൾ എന്നിങ്ങനെയുള്ള ഭീമൻ കമ്പനികൾ പോലും ഡിസ്കൗണ്ട് നൽകേണ്ടി വരുമെന്ന് ഐഡിസി വിലയിരുത്തുന്നു. ഇന്ത്യയിലെ ശരാശരി വില്പന വില ഇനിയും കുറയാനാണ് സാധ്യത. മത്സരം കടുക്കുന്നതിനാൽ വിവിധ ബ്രാൻഡുകൾ പുതിയ ഉല്പന്നങ്ങൾ പുറത്തിറക്കാൻ നിർബന്ധിതരാവുമെന്നതും ഇന്ത്യയെ സംബന്ധിച്ച് അനുകൂല ഘടകമാണ്.

RELATED ARTICLES

Most Popular

Recent Comments