കടന്നുപോയത്‌ നാൽപ്പത്തേഴ്‌ വർഷത്തിനിടെ സംസ്ഥാനത്ത്‌ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ജൂൺ മാസം

0
152

കടന്നുപോയത്‌ നാൽപ്പത്തേഴ്‌ വർഷത്തിനിടെ സംസ്ഥാനത്ത്‌ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ജൂൺ മാസം. 648 മി.മീ. മഴ ലഭിക്കേണ്ടിടത്ത്‌ 260. മി.മീ. മാത്രമാണ്‌ ലഭിച്ചത്‌. 1900 നുശേഷം ഏറ്റവും കുറവ്‌ മഴ ലഭിച്ച മൂന്നാമത്തെ ജൂണുമാണ്‌ ഇത്‌. 1962ൽ 224.9 മി.മീ, 1976ൽ 196.4 മി.മീ എന്നിവയാണ്‌ ജൂണിൽ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച മറ്റു വർഷങ്ങൾ.

ജൂൺ ആദ്യം അറബിക്കടലിൽ രൂപംകൊണ്ട ബിപർജോയ്‌ ചുഴലിക്കാറ്റും കാലവർഷക്കാറ്റ്‌ ശക്തമാകാത്തതുമാണ്‌ മഴ കുറയാൻ കാരണമായത്‌. സംസ്ഥാനത്ത്‌ എല്ലാ ജില്ലയിലും ശരാശരിയിൽ കുറവ്‌ മഴയാണ്‌ രേഖപ്പെടുത്തിയത്‌.

അതേസമയം, ജൂലൈയിൽ സംസ്ഥാനത്ത്‌ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ പ്രവചിക്കുന്നത്‌. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ്‌ കൂടുതൽ മഴ സാധ്യത.