Monday
12 January 2026
31.8 C
Kerala
HomeKeralaലഹരി വിരുദ്ധ ദിനം സ്കൂളുകളിൽ സമുചിതമായി ആചരിക്കുക:മന്ത്രി വി ശിവൻകുട്ടി

ലഹരി വിരുദ്ധ ദിനം സ്കൂളുകളിൽ സമുചിതമായി ആചരിക്കുക:മന്ത്രി വി ശിവൻകുട്ടി

ലഹരി വിരുദ്ധ ദിനം സ്കൂളുകളിൽ സമുചിതമായി ആചരിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി തിരുവനന്തപുരം എസ് എം വി സ്കൂളിൽ ജൂൺ 26 രാവിലെ 9.30 ന് നിർവഹിക്കും.

സംസ്ഥാനത്ത് മുഴുവൻ സ്കൂളുകളിലും ലഹരി വിരുദ്ധ ദിനാചരണം നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലാം.

ലഹരിപദാർത്ഥങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കാമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

RELATED ARTICLES

Most Popular

Recent Comments