തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും: ​മ​ന്ത്രി എം.ബി രാജേഷ്

0
63

സംസ്ഥാനത്ത് തെരുവുനായ പ്രശ്നം ഗുരുതരമാണെന്ന് ത​ദ്ദേ​ശ ​മ​ന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും. തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള മൊ​ബൈ​ല്‍ എ​ബി​സി (അ​നി​മ​ല്‍ ബെ​ര്‍​ത്ത് ക​ണ്‍​ട്രോ​ള്‍ പ്രോ​ഗ്രാം) കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടുണ്ടെന്നും പരമാവധി കാര്യങ്ങൾ പരിധിക്കുള്ളിൽ നിന്ന് ചെയ്യുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

മാ​ര​ക​മാ​യ മു​റി​വു​ള്ള, എ​ന്നാ​ല്‍ ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​ന്‍ പ​റ്റാ​ത്ത രോ​ഗ​ങ്ങ​ളു​ള്ള തെ​രു​വു​നാ​യ്ക്ക​ളെ ദ​യാ​വ​ധ​ത്തി​ന് ഇടയാക്കും. മൃഗസ്നേഹി സംഘടനകളുടെ യോഗം വി​ളി​ച്ച ശേ​ഷം അ​വ​രു​ടെ കൂ​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 20 എ​ബി​സി കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. 25 എ​ണ്ണം കൂ​ടി ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കും. സ്ഥ​ല​സൗ​ക​ര്യ​മു​ള്ള മൃ​ഗാ​ശു​പ​ത്രി​ക​ളി​ലും ഡി​സ്‌​പെ​ന്‍​സ​റി​ക​ളി​ലും എ​ബി​സി കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

നി​ല​വി​ലു​ള്ള എ​ബി​സി നി​യ​മ​ങ്ങ​ള്‍ തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തെ അ​സാ​ധ്യ​മാ​ക്കു​ന്ന രീ​തി​യി​ലു​ള്ള​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​ന്‍റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കൈ​യും കാ​ലും കെ​ട്ടി പ​ട്ടി​യു​ടെ മു​മ്പി​ല്‍ എ​റി​ഞ്ഞു​കൊ​ടു​ക്കു​ന്ന​താ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ച​ട്ട​ങ്ങ​ള്‍. അ​പ്രാ​യോ​ഗി​ക​മാ​യ നി​യ​മ​ങ്ങ​ള്‍​ക്ക് ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.