ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1100 വിക്കറ്റ് തികച്ച് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ

0
61

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1100 വിക്കറ്റ് തികച്ച് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം ഓസ്ട്രേലിയയുടെ അലക്സ് കാരിയെ പുറത്താക്കിക്കൊണ്ടാണ് 40 കാരനായ ആൻഡേഴ്സൺ ചരിത്രം കുറിച്ചത്.

ജെയിംസ് ആൻഡേഴ്സൺ എന്ന പത്തരമാറ്റ് തങ്കത്തിന്റെ മാറ്റ് തെളിയിക്കുന്നതായിരുന്നു അലക്സ് കാരിയെ പുറത്താക്കിയ ആ ഡെലിവറി. 99-ാം ഓവറിലെ നാലാം പന്ത് കാരിയുടെ പ്രതിരോധം ഭേദിച്ച് നേരെ സ്റ്റമ്പിലേക്ക്. എന്താണ് സംഭവിച്ചതെന്ന് പോലും ബാറ്റ്സ്മാന് മനസ്സിലായില്ല. 99 പന്തിൽ 66 റൺസാണ് കാരിക്ക് നേടാനായത്.

തന്റെ ഫസ്റ്റ് ക്ലാസ് കരിയറിൽ 1100 വിക്കറ്റുകളാണ് ജെയിംസ് ആൻഡേഴ്സൺ ഈ വിക്കറ്റിലൂടെ നേടിയത്. ഈ ആഷസ് പരമ്പരയിലെ തന്റെ ആദ്യ വിക്കറ്റിനായുള്ള കാത്തിരിപ്പിന് കൂടിയാണ് ആൻഡേഴ്സൺ വിരാമമിട്ടത്. 700 അന്താരാഷ്ട്ര ടെസ്റ്റ് വിക്കറ്റുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് 14 വിക്കറ്റുകൾ മാത്രം മതി. ഈ പരമ്പരയിൽ അദ്ദേഹത്തിന് അത് നേടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ആരാധകർ.