അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത

0
109

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. അട്ടപ്പാടി ഷോളയൂർ ഊരിലാണ് ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണികണ്ഠൻ (26) ആണ് മരിച്ചത്. വന്യജീവി ആക്രമണമല്ല മരണ കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

മരണശേഷമാണ് യുവാവിന്റെ വയറിൽ മുറവുണ്ടായിരിക്കുന്നത്. മരിച്ചശേഷം വയറിന്റെ ഭാ​ഗം വന്യജീവികൾ ഭക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചു. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഷോളയൂർ ഊരിനുള്ളിലാണ് സംഭവം.

പുലർച്ചെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, യുവാവ് മരിച്ചതെങ്ങനെയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നും കാട്ടുപന്നിയുടെ ആക്രമണത്തിലാകാം യുവാവ് മരിച്ചതെന്നുമാണ് നാട്ടുകാർ സംശയം പ്രകടിപ്പിച്ചത്.