Sunday
21 December 2025
21.8 C
Kerala
HomeSportsഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യയും ലെബനനും സമനിലയിൽ പിരിഞ്ഞു

ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യയും ലെബനനും സമനിലയിൽ പിരിഞ്ഞു

ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യയും ലെബനനും സമനിലയിൽ പിരിഞ്ഞു. ഗോൾ രഹിത സമനിലയിൽ ആണ് കളി അവസാനിച്ചത്. മികച്ച പോരാട്ടമാണ് ഇരു ടീമുകളും തമ്മിൽ നടന്നത്. പക്ഷെ കിട്ടിയ ഗോൾ അവസരങ്ങൾ വിനിയോഗിക്കാൻ കഴിയാത്തത് ഇന്ത്യക്ക് തിരിച്ചടിയായി.

ഇന്ത്യ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്തു. നാല് പോയിന്റുമായി ലെബനൻ രണ്ടാമതും ഫിനിഷ് ചെയ്തു.

മൂന്ന് പോയിന്റുമായി വനുവറ്റു മൂന്നാമതും ഒരു പോയിന്റുമായി മംഗോളിയ നാലാമതും ഫിനിഷ് ചെയ്തു. ജൂൺ 18ന് നടക്കുന്ന ഫൈനലിൽ ഇന്ത്യയും ലെബനനും വീണ്ടും ഏറ്റുമുട്ടും.

RELATED ARTICLES

Most Popular

Recent Comments