Tuesday
30 December 2025
23.8 C
Kerala
HomeWorldദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാമത് സീസൺ ഒക്ടോബർ 18ന്

ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാമത് സീസൺ ഒക്ടോബർ 18ന്

ദുബായ് ഗ്‌ളോബൽ വില്ലേജിന്റെ 28ാമത് സീസൺ ഒക്ടോബർ 18ന് ആരംഭിക്കും. മുൻവർഷങ്ങളേക്കാൾ ഒരാഴ്ച നേരത്തെയാണ് ഇത്തവണ ഗ്‌ളോബൽ വില്ലേജ് തുറക്കുക.

ലോകം മുഴുവൻ ഒരു വിസ്മയ ഗ്രാമമാവുന്ന ഗ്‌ളോബൽ വില്ലേജിന്റെ കാഴ്ചകളാണ് ഇത്തവണ ഒരാഴ്ച നേരത്തെയെത്തുന്നത്. എല്ലാവർഷവും ഒക്ടോബർ 25 നെത്തുന്ന ഗ്‌ളോബൽ വില്ലേജ് ഇത്തവണ ഒക്ടോബർ 18 മുതൽ 194 ദിവസം സന്ദർശകരെ സ്വീകരിക്കും. സന്ദർശകർക്ക് കൂടുതൽ കാഴ്ചകളും വിസ്മയങ്ങളും സമ്മാനിക്കാനാണ് നേരത്തെ സീസൺ ആരംഭിക്കുന്നതെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു.

അടുത്തവർഷം ഏപ്രിൽ 28നാണ് ആഗോള ഗ്രാമത്തിലെ ആഘോഷങ്ങൾ അവസാനിക്കുക. പ്രദർശന സ്റ്റാളുകളുടെ രജിസ്‌ട്രേഷൻ അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ 30ന് അവസാനിച്ച ഇരുപത്തിയേഴാമത് സീസണിൽ 90 ലക്ഷത്തോളം സന്ദർശകരാണ് ആഗോള ഗ്രാമത്തിൽ എത്തിയത്. വിവിധ രാജ്യങ്ങളുടെ പവലിയനുകളിലെ വ്യത്യസ്തകളും ഭക്ഷണവൈവിധ്യത്തിന്റെയും ഷോപ്പിങ്ങ് വിസ്മയങ്ങളുടെയും മനോഹര നിമിഷങ്ങളും സമ്മാനിച്ചാണ് ഇത്തവൻത്തെ സീസൺ സമാപിച്ചത്. ഇത്തവണത്തെ പവലിയനുകളിൽ മികച്ച രൂപകൽപനക്കുള്ള പുരസ്‌കാരം ഇന്ത്യൻ പവിലിയനാണ് സ്വന്തമാക്കിയത്.

RELATED ARTICLES

Most Popular

Recent Comments