വ്യാജവാർത്തകളുടെ തെമ്മാടിക്കുഴി ഷാജൻ സ്കറിയക്കുള്ളതാണ്: മുൻ സബ് ജഡ്ജ് എസ് സുദിപ്

0
66

മറുനാടാൻ മലയാളി ഉടമ ഷാജൻ സ്കറിയ നൽകുന്ന വ്യാജ വാർത്തകളുടെ വ്യാപ്തി വ്യക്തമാക്കി മുൻ സബ് ജഡ്ജ് എസ്. സുദിപ്. വ്യാജവാർത്തകൾ നൽകിയ ശേഷം വ്യാജവാർത്ത നൽകിയിട്ടില്ലെന്ന അവകാശവാദം ഉന്നയിക്കുന്നത് കേട്ടാണ് പ്രതികരണവുമായി താൻ മുന്നോട്ടു വന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

നീ എത്ര വ്യാജവാർത്ത നൽകിയിട്ടും മോങ്ങിയിട്ടും കാര്യമൊന്നുമില്ല. നിന്നെ വ്യാജവാർത്തകളുടെ ചത്തു ജീവിക്കുന്ന പ്രതീകമായി അടയാളപ്പെടുത്തിക്കഴിഞ്ഞു. നീ വെറുക്കപ്പെട്ടവനാണ്. വ്യാജവാർത്തകളുടെ തെമ്മാടിക്കുഴി നിനക്കുള്ളതാണ് എന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ്ണ രൂപം

വ്യാജൻ ആർക്കറിയാം എന്ന മഞ്ഞപ്പത്രക്കാരൻ വ്യാജവാർത്ത നൽകിയാൽ എനിക്കു പുല്ലാണ്. പക്ഷേ പലർക്കുമെതിരെ വ്യാജവാർത്തകൾ നൽകിയ ശേഷം നീ വ്യാജവാർത്ത നൽകിയിട്ടില്ലെന്ന അവകാശവാദം ഉന്നയിക്കരുത്. നിന്റെ നിരന്തരമായ ആ മോങ്ങലും അവകാശവാദവും കേട്ടാണ് ഞാൻ മുന്നോട്ടു വന്നത്. അല്ലാതെ ഭൂലോക ഫ്രോഡായ നിന്റെ വ്യാജവാർത്ത കേട്ടാൽ എന്റെ മാനം നഷ്ടമാവുമെന്നു പേടിച്ചിട്ടല്ല. നീ നല്ലതു പറഞ്ഞാലാണ് ഞങ്ങളുടെ മാനം നഷ്ടപ്പെടുക. നിനക്കെതിരെ കോടിക്കണക്കിനു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കാൻ എനിക്കറിയില്ലെന്നു നീ കരുതരുത്. അതിനാവശ്യമായ കോർട്ട് ഫീസ് പൊതു ഇടത്തിൽ നിന്നു പരസ്യമായി പിരിച്ചെടുക്കാൻ എനിക്കു കഴിവില്ലെന്നും നീ കരുതരുത്.

നിഷ്കളങ്കരായ മനുഷ്യരുടെ ജീവിതങ്ങൾ തകർത്ത് നീയുണ്ടാക്കിയ ആ പാപത്തിന്റെ ശമ്പളത്തിലെ ഓഹരി എനിക്കു വേണ്ട. നിന്നെപ്പോലെ പണം വാങ്ങി പോക്കറ്റിലിട്ട് വാർത്ത ഉണ്ടാക്കുകയും മുക്കുകയും ചെയ്യുന്നതു പോലെ കേസുണ്ടാക്കാനും പണം വാങ്ങി പിൻവലിക്കാനും ഞാൻ വ്യാജൻ ആർക്കറിയാം എന്ന നികൃഷ്ടജീവിയല്ല. കോർട്ട്ഫീസിനു വേണ്ടതിലും പത്തിരട്ടി പിരിച്ച് പുട്ടടിക്കാനും നാട്ടുകാരെ പറ്റിച്ചു ജീവിക്കാനും ജനിച്ചവനല്ല ഞാൻ. നിന്നെപ്പോലെ എന്തു ചെയ്തും വീട്ടുകാരെ അടക്കം ആരെ വിറ്റും പണമുണ്ടാക്കലല്ല എന്റെ ജീവിതലക്ഷ്യം. നിന്നെയൊക്കെ തകർക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. നീ തകർത്ത ജീവിതങ്ങൾ നിരവധിയാണ്. അവർ ഓരോരുത്തരായി മുമ്പോട്ടു വന്നുകൊണ്ടിരിക്കുകയാണ്. ഇനിയും വരണം. അവർക്ക് നിന്നെ ഭയക്കേണ്ട യാതൊരു കാര്യവും ഇനിയില്ല.
അവർക്കൊപ്പം നിൽക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്.

യൂസഫലിയും അൻവർ സഖാവും തനിച്ചാണെന്നു നീ കരുതരുത്. ഞങ്ങൾ അവർക്കൊപ്പമുണ്ട്. നീ എത്ര വ്യാജവാർത്ത നൽകിയിട്ടും മോങ്ങിയിട്ടും കാര്യമൊന്നുമില്ല. നിന്നെ വ്യാജവാർത്തകളുടെ ചത്തു ജീവിക്കുന്ന പ്രതീകമായി അടയാളപ്പെടുത്തിക്കഴിഞ്ഞു. നീ വെറുക്കപ്പെട്ടവനാണ്. വ്യാജവാർത്തകളുടെ തെമ്മാടിക്കുഴി നിനക്കുള്ളതാണ്.