Tuesday
30 December 2025
23.8 C
Kerala
HomeSportsഗുസ്തി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഉടൻ

ഗുസ്തി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഉടൻ

ഗുസ്തി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഉടൻ. തെരഞ്ഞെടുപ്പ് അടിയന്തരമായി നടത്താൻ നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ.

ഗുസ്തി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് നടത്താൻ രാജ്യാന്തര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്ലിംഗ് നൽകിയ 45 ദിവസ സമയപരിധി ജൂൺ 17ന് അവസാനിക്കുകയാണ്. അന്ത്യശാസനത്തിന്റെ സമയപരിധിക്കകത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. രണ്ടംഗ ഇടക്കാല സമിതിയാണ് ഇപ്പോൾ ഫെഡറേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത്.

മൂന്നംഗ സമിതിയെ ആണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രഖ്യാപിച്ചതെങ്കിലും മൂന്നാമത്തെ അംഗമായ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയെ ഇതുവരെ നിയോഗിച്ചിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments