വയനാട് കാട്ടിക്കുളത്ത് അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

0
141

വയനാട് കാട്ടിക്കുളത്ത് അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ചേലൂര്‍ പഴയതോട്ടം കോളനിയിലെ മാധവന്‍, സഹോദരന്‍ രവി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചേലൂര്‍ പുഴയരുകില്‍ മേയാന്‍ വിട്ട ആടുകളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയപ്പോല്‍ പുലി ആക്രമിക്കുകയായിരുന്നു.

തൊഴിലുറപ്പ് തൊഴിലാളികള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് പുലി ഓടിമറഞ്ഞത്. ആക്രമണത്തില്‍ പരുക്കേറ്റ ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനുമാണ് പരുക്കേറ്റത്.

പുലിയുടെ കഴുത്തില്‍ മാരകമായി മുറിവേറ്റ അവസ്ഥയിലായിരുന്നു. അവശനായ പുലി അല്‍പ സമയത്തിന് ശേഷം ചത്തു. വകുപ്പ് ഉദ്യോഗസ്ഥരെത്തി ജഡം മാറ്റി.