മറുനാടൻ ഉടമ ഷാജൻ സ്കറിയയെ വെല്ലുവിളിച്ച് മുൻ സബ് ജഡ്ജ്

0
123

മറുനാടൻ മലയാളി എന്ന സ്ഥാപനത്തിന്റെ ഉടമ ഷാജൻ സ്കറിയയെ വെല്ലുവിളിച്ചും ഷാജന്റെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടിയും മുൻ സബ് ജഡ്ജ് എസ് സുദീപ്. താൻ വ്യാജവാർത്ത നൽകാറില്ലെന്നു പറഞ്ഞു മോങ്ങിയ ഷാജൻ പൊതുസമൂഹത്തോട് ആവശ്യപ്പെട്ടത് താൻ വ്യാജവാർത്ത നൽകി എന്നു തെളിയിക്കാനാണെന്നും അതാണിവിടെ ചെയ്യുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

യൂസഫലി രണ്ടാമതും വിവാഹിതനായി എന്ന വ്യാജവാർത്ത നിർമ്മിച്ചതും പ്രചരിപ്പിച്ചതും ഷാജനാണ്. യൂസഫലി നിയമ നടപടി സ്വീകരിച്ചപ്പോൾ താൻ നൽകിയ വാർത്ത വ്യാജമാണെന്നു സമ്മതിച്ച് പരസ്യമായി മോങ്ങിയതും നിയമനടപടികൾ ഉണ്ടായപ്പോൾ രായ്ക്കുരാമാനം ഇന്ത്യവിട്ട് ലണ്ടനിലേയ്ക്കു കടന്നതും യൂസഫലിയുടെ നിയമ നടപടികൾ മുറുകിയപ്പോൾ ലണ്ടനിൽ നിന്നും ഉടനടി കെട്ടും ഭാണ്ഡവും മുറുക്കി തിരികെ ഓടേണ്ടി വന്നതും ലണ്ടൻ വിമാനത്താവളത്തിൽ വച്ച് മലയാളിയായ രാജേഷിന്റെ ‘ആദരം’ ഏറ്റുവാങ്ങിയതും ഷാജൻ തന്നെയാണ്.

അതൊക്കെയും ഷാജൻ സൗകര്യപൂർവ്വം മറന്നാലും മലയാളി ഒരുകാലവും മറക്കില്ല. എന്നിട്ടും യാതൊരുളുപ്പുമില്ലാതെ താൻ വ്യാജവാർത്ത നൽകിയെന്നു തെളിയിക്കെന്നു പറഞ്ഞു മോങ്ങാൻ മനുഷ്യർക്കാർക്കും കഴിയില്ല, ഷാജനു മാത്രമേ കഴിയൂ. സംഘപരിവാറുകാരായ വിവരദോഷി പ്രേക്ഷകർക്ക് അവർ ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ഷാജൻ എന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:

‘സബ് ജഡ്ജിയായിരിക്കെ നിയമവിരുദ്ധമായി പ്രവർത്തിച്ചതിനു പിരിച്ചുവിടപ്പെട്ട ആളാണ് എസ് സുദീപ്.’

ഷാജന് എന്തും പറയാം. കാരണം ഷാജന് പത്തു പൈസയുടെ വിവരമോ വെളിവോ ഇല്ല. നിരക്ഷരനായ ഷാജനോട് ഹൈക്കോടതിയുടെ തീരുമാനമടങ്ങുന്ന സർക്കാർ ഉത്തരവു വായിച്ചു നോക്കണമെന്നൊക്കെ ആവശ്യപ്പെട്ടാൽ അതു കടും കൈയ്യായിപ്പോകുമെന്നറിയാം. ആ സാഹസത്തിനു ഞാൻ മുതിരുന്നില്ലെന്നും അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

വ്യാജവാർത്താ ഫാക്ടറിയായ ഷാജന്റെ യഥാർത്ഥ അപ്പൻ സ്കറിയ ആണെങ്കിൽ മാത്രം എന്റെ വെല്ലുവിളി ഏറ്റെടുത്താൽ മതി.

എന്റെ അപ്പൻ സ്കറിയ അല്ലാത്തതു കൊണ്ട് ഷാജൻ പൊതുസമൂഹത്തിനു മുമ്പാകെ വച്ച ആവശ്യം ഞാൻ ഏറ്റെടുക്കുന്നു.

താൻ വ്യാജവാർത്ത നൽകാറില്ലെന്നു പറഞ്ഞു മോങ്ങിയ ഷാജൻ പൊതുസമൂഹത്തോട് ആവശ്യപ്പെട്ടത് താൻ വ്യാജവാർത്ത നൽകി എന്നു തെളിയിക്കാനാണ്.

യൂസഫലി രണ്ടാമതും വിവാഹിതനായി എന്ന വ്യാജവാർത്ത നിർമ്മിച്ചതും പ്രചരിപ്പിച്ചതും ഷാജനാണ്. യൂസഫലി നിയമ നടപടി സ്വീകരിച്ചപ്പോൾ താൻ നൽകിയ വാർത്ത വ്യാജമാണെന്നു സമ്മതിച്ച് പരസ്യമായി മോങ്ങിയതും നിയമനടപടികൾ ഉണ്ടായപ്പോൾ രായ്ക്കുരാമാനം ഇന്ത്യവിട്ട് ലണ്ടനിലേയ്ക്കു കടന്നതും യൂസഫലിയുടെ നിയമ നടപടികൾ മുറുകിയപ്പോൾ ലണ്ടനിൽ നിന്നും ഉടനടി കെട്ടും ഭാണ്ഡവും മുറുക്കി തിരികെ ഓടേണ്ടി വന്നതും ലണ്ടൻ വിമാനത്താവളത്തിൽ വച്ച് മലയാളിയായ രാജേഷിന്റെ ‘ആദരം’ ഏറ്റുവാങ്ങിയതും ഷാജൻ തന്നെയാണ്.

അതൊക്കെയും ഷാജൻ സൗകര്യപൂർവ്വം മറന്നാലും മലയാളി ഒരുകാലവും മറക്കില്ല. എന്നിട്ടും യാതൊരുളുപ്പുമില്ലാതെ താൻ വ്യാജവാർത്ത നൽകിയെന്നു തെളിയിക്കെന്നു പറഞ്ഞു മോങ്ങാൻ മനുഷ്യർക്കാർക്കും കഴിയില്ല, ഷാജനു മാത്രമേ കഴിയൂ.

സംഘപരിവാറുകാരായ വിവരദോഷി പ്രേക്ഷകർക്ക് അവർ ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ഷാജൻ എന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:

‘സബ് ജഡ്ജിയായിരിക്കെ നിയമവിരുദ്ധമായി പ്രവർത്തിച്ചതിനു പിരിച്ചുവിടപ്പെട്ട ആളാണ് എസ് സുദീപ്.’

ഷാജന് എന്തും പറയാം. കാരണം ഷാജന് പത്തു പൈസയുടെ വിവരമോ വെളിവോ ഇല്ല.

നിരക്ഷരനായ ഷാജനോട് ഹൈക്കോടതിയുടെ തീരുമാനമടങ്ങുന്ന സർക്കാർ ഉത്തരവു വായിച്ചു നോക്കണമെന്നൊക്കെ ആവശ്യപ്പെട്ടാൽ അതു കടും കൈയ്യായിപ്പോകുമെന്നറിയാം. ആ സാഹസത്തിനു ഞാൻ മുതിരുന്നില്ല.

പകരം 28.6.2022-ലെ സർക്കാർ ഉത്തരവിലെ (HOME (C) DEPARTMENT G.O (Rt) No. 1787/2022/Home) പ്രസക്തഭാഗങ്ങൾ പരിഭാഷപ്പെടുത്തി താഴെ എഴുതുന്നു:

(ശബരിമല വിധിയെ പിന്തുണച്ചതടക്കമുള്ള ഫെയ്സ്ബുക്ക് എഴുത്തുകളുടെ പേരിൽ) സബ് ജഡ്ജി ആയിരുന്ന എസ് സുദീപിന്റെ ശമ്പളത്തിൽ നിന്ന് മൂന്ന് ഇൻക്രിമെന്റുകൾ തടഞ്ഞുവയ്ക്കാൻ 3.4.2021-ൽ കേരള ഹൈക്കോടതി അന്തിമമായി തീരുമാനിക്കുകയും ടി തീരുമാനം ഗവർണർ മുമ്പാകെ വയ്ക്കാനായി സർക്കാരിലേയ്ക്ക് അയയ്ക്കുകയും ചെയ്യുന്നു. തുടർന്ന് എസ് സുദീപ് രാജിവയ്ക്കുന്നു. എസ് സുദീപിന്റെ രാജി 29.7.2021 മുതൽ പ്രാബല്യത്തോടെ കേരള ഹൈക്കോടതിയും ഗവർണറും സ്വീകരിക്കുന്നു. അതിനാൽ മൂന്ന് ഇൻക്രിമെന്റുകൾ തടയാനുള്ള 3.4.2021 -ലെ തീരുമാനം ഉപേക്ഷിക്കുന്നു.

ഇനിയാണ് ഷാജനോടുള്ള എന്റെ വെല്ലുവിളി.

ഷാജന്റെ അപ്പൻ സ്കറിയ ആണെങ്കിൽ, എന്നെ സർവീസിൽ നിന്നു പിരിച്ചുവിട്ട ഉത്തരവ് കാണിക്കണം.

അപ്പൻ സ്കറിയ ആണെങ്കിൽ മാത്രം എന്റെ വെല്ലുവിളി ഏറ്റെടുത്താൽ മതി.

എന്നെ പുറത്താക്കിയ ഉത്തരവ് കാണിച്ചാൽ ഷാജനും സംഘപരിവാറും പറയുന്ന എന്തു പണിയും ഞാൻ ചെയ്യാം, ഷാജന്റെ വായനയും വ്യാജവാർത്താ വായനയുമൊഴിച്ച് എന്തു പണിയും.

എന്നെ പുറത്താക്കിയ ഉത്തരവ് കാണിച്ചില്ലെങ്കിൽ, ഷാജൻ സ്കറിയ എന്ന പേരുമാറ്റി, ഷാജൻ മറുനാടൻ മലയാളികൾ എന്നോ ഷാജൻ അപ്രത്തെ വീട്ടിലെ ചേട്ടൻ എന്നോ ഷാജൻ അൺനോൺ എന്നോ ഒക്കെ പേരു മാറ്റണമെന്നു ഞാൻ പറയില്ല. നാട്ടുകാർ തീരുമാനിക്കട്ടെ.

ഷാജന്റെ അപ്പൻ സ്കറിയ ആണെങ്കിൽ മാത്രം ഷാജൻ എന്റെ വെല്ലുവിളി ഏറ്റെടുക്കുക.

ഞാൻ ആവർത്തിക്കുന്നു:

യൂസഫലി മുതൽ എസ് സുദീപ് വരെയുള്ളവർക്കെതിരെ ഷാജൻ നൽകിയത് വ്യാജവാർത്തയാണ്. വ്യാജവാർത്താ ഫാക്ടറിയാണ് ഷാജനും അയാളുടെ ചാനലും.

മാദ്ധ്യമ പ്രവർത്തനം നടത്തുന്ന അധമന്മാരെയാണ് പിതൃശൂന്യ മാദ്ധ്യമപ്രവർത്തകർ എന്നു വിളിക്കുക. ഷാജൻ മാദ്ധ്യമ പ്രവർത്തകനല്ല. വെറും വ്യാജനാണ്.

ഷാജന്റെ വിവരത്തിന്റെ നിലവാരം അറിയണമെങ്കിൽ ലണ്ടൻ വിമാനത്താവളത്തിൽ വച്ച് ഷാജന് തല്ലുകൊണ്ടു എന്ന ആരോപണത്തിലെ അയാളുടെ പ്രതികരണം കേട്ടാൽ മതി. വിമാനത്താവളത്തിൽ വച്ച് അക്രമം നടത്തിയാൽ ഭീകര കുറ്റകൃത്യമാണ്, അക്രമിക്കു നിയമത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെടാൻ കഴിയില്ലെന്നതാണ് തനിക്കു തല്ലു കിട്ടിയില്ലെന്നു സമർത്ഥിക്കാൻ അയാൾ പറയുന്ന ന്യായം. തൊട്ടുപിന്നാലെ അയാൾ അവകാശപ്പെടുന്നത് അയാളെ തല്ലിയെന്നു പറയുന്ന രാജേഷിനു നേരെ അയാൾ പ്രത്യേക രീതിയിലുള്ള ഓക്ഷൻ പ്രയോഗിച്ചു എന്നാണ്!

ആഹാ, ഷാജന്റെ ഓക്ഷനു മാത്രം ലണ്ടനിൽ ഇളവ്!
രാജേഷ് എന്നയാൾ ഷാജനു നേരെ ആക്ഷൻ പ്രയോഗിച്ചാൽ മാത്രം ശിക്ഷ!
എന്തൊരു ന്യായം!

ആക്ഷൻ എന്നു പോലും പറയാനറിയാത്തവനൊക്കെയാണ്…

ഷാജന് ഓക്ഷൻ (ലേലം) മാത്രമാണു പരിചയം. വ്യാജവാർത്തകളുടെ ലേലം വിളി.

യൂസഫലി രണ്ടാം വിവാഹം കഴിച്ചു എന്ന വ്യാജവാർത്ത നൽകിയ ശേഷം യൂസഫലി നിയമ നടപടി എടുത്തപ്പോൾ, താൻ നൽകിയത് വ്യാജവാർത്തയാണെന്നു പരസ്യമായി സമ്മതിച്ച ഷാജൻ പറഞ്ഞ ന്യായം, യൂസഫലി രണ്ടാം വിവാഹം കഴിച്ചതായി ഒരാൾ തന്നോടു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ അപ്രകാരം വിളിച്ചു പറഞ്ഞതെന്നാണ്.
ഷാജൻ വായിക്കാനായി ആരുടെയൊക്കെയോ ഹോട്ടൽ മുറികളിൽ പോകുമ്പോൾ, ഷാജന്റെ വായനയ്ക്കിടയിൽ, അവർ കഞ്ചാവിലും ഷാജന്റെ വായനയിലും ഉന്മത്തരായി വിളിച്ചു പറയുന്ന വ്യാജങ്ങൾ ക്യാമറയുടെ മുന്നിലിരുന്ന് ഷാജൻ വിളിച്ചു പറയുന്നത് മാദ്ധ്യമ പ്രവർത്തനമല്ല.

യൂസഫലിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന്റെ സത്യാവസ്ഥ പരിശോധിച്ചു മനസിലാക്കി, യൂസഫലിയുടെ പ്രതികരണം കൂടി തേടി, അതടക്കം ഉൾക്കൊള്ളിച്ച് വാർത്ത നൽകുന്നതാണ് മാദ്ധ്യമ പ്രവർത്തനം.

അല്ലാതെ സ്വന്തം വായനക്കിടയിൽ കേൾക്കുന്നതൊക്കെ ഏറ്റു വിളിച്ചു പറയുന്നതിന്റെ പേര് വേറെയാണ്.

ഒരു ഓൺലൈൻ ചാനൽ എഡിറ്ററുടെ വായനയ്ക്കിടയിൽ മറ്റൊരാൾ പറയുന്നു എന്നു കരുതുക:

– ഡാ എഡിറ്ററേ, നെന്റപ്പൻ നെന്റമ്മച്ചീടെ കെട്ട്യോൻ കറിയാച്ചേട്ടനല്ലഡാ; അപ്രത്തെ വീട്ടിലെ ചേട്ടനാ!

അതു കേട്ടപാതി കേൾക്കാത്ത പാതി സ്വന്തം ചാനലിൽ ഇങ്ങനെ വിളിച്ചു പറയാം:

– ഈ ചാനലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തയുമായാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. എന്റമ്മച്ചീടെ കെട്ട്യോൻ കറിയാച്ചേട്ടനാണ് എന്റപ്പൻ എന്നു നിങ്ങളോടിതു വരെ പറഞ്ഞിരുന്ന എന്റമ്മച്ചീടെ യഥാർത്ഥ മുഖവും ചരിത്രവും ഞാനിതാ തുറന്നുകാട്ടുകയാണ്. ഞാനാ സത്യം ലോകത്തോടു വിളിച്ചു പറയുന്നു, എന്റപ്പൻ കറിയാച്ചേട്ടനല്ല, അപ്രത്തെ വീട്ടിലെ ഏതോ ചേട്ടനാണ്…

അങ്ങനെ വിളിച്ചു പറയുമ്പോൾ യു ട്യൂബിൽ വ്യൂവർഷിപ്പും വരുമാനവും കൂടുമെന്നതു ശരിയാണ്. പക്ഷേ അതിനെ മാദ്ധ്യമപ്രവർത്തനമെന്നു വിളിക്കരുത്. അത് പിതൃശൂന്യ ഓൺലൈൻ തന്തയില്ലായ്കയാണ്.

കറിയാച്ചേട്ടൻ സ്വന്തം തന്തയല്ലെന്നു പ്രഖ്യാപിക്കും മുമ്പ് സ്വന്തം അമ്മച്ചിയുടെയും കറിയാച്ചേട്ടന്റെയും അപ്രത്തെ വീട്ടിലെ ചേട്ടന്റെയും പ്രതികരണമെങ്കിലും തേടണം.

അതിനൊന്നും കഴിവില്ലാത്തവൻ കവിളിൽ കിട്ടിയതു വാങ്ങി മിണ്ടാതിരിക്കണം.

അല്ലെങ്കിൽ കപ്പ നടാൻ പോണം.

നട്ട കപ്പയുടെ ചോട്ടിൽ സ്വയം അപ്പിയിട്ടിട്ട്, കപ്പ ആ അപ്പിയിൽ മുക്കി തിന്നുന്നതാണ് ഇപ്പോൾ ചെയ്യുന്ന പണിയെക്കാൾ മാന്യമായ പ്രവൃത്തി.

ഇതൊക്കെ കേട്ടു കഴിയുമ്പോൾ എന്റപ്പൻ വായിച്ചു, കേട്ടു എന്നൊക്കെ പറഞ്ഞ് വലിയ വായിൽ മോങ്ങുന്ന ചില മഞ്ഞപ്പത്രക്കാരുണ്ട്.

ആ മോങ്ങലിനെ നായയുടെ ഓരിയോടു താരതമ്യപ്പെടുത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.

കാരണം നായ വിവരവും വകതിരിവും വിവേകവുമുള്ള ഒരു ജീവിയാണ്.

നായ അന്തസുള്ള മൃഗമാണ്.

അത് സ്വന്തം വിസർജ്യം ഭക്ഷിക്കാറില്ല.