കെ-ഫോൺ; ജില്ലയിലെ മണ്ഡലങ്ങളിലും ഉദ്ഘാടനം ചെയ്തു

0
37

എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുക, കേരളത്തിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവുമാക്കുക എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കെ-ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർ പ്പിച്ചു. നിയസമസഭാ കോംപ്ലക്‌സിലുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു അധ്യക്ഷനായി. സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ഭാഗമായി ജില്ലയിലെ നിയമസഭാമണ്ഡലങ്ങളിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ചു.

നേമം നിയമസഭാമണ്ഡലതല ഉദ്ഘാടനം, തിരുമല എബ്രഹാം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പാറശാല ഇവാൻസ് ഹൈസ്‌കൂളിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., കടയ്ക്കാവൂർ എസ്.എൻ.വി.ജി.എച്ച്.എസ് എസ്സിൽ വി. ശശി എം.എൽ.എ. എന്നിവർ ഉദ്ഘാടനം ചെയ്തു.

വാമനപുരം ഗവൺമെന്റ് യുപി സ്‌കൂളിൽ ഡി.കെ. മുരളി എംഎൽഎ, വർക്കല ശിവഗിരി ഹയർ സെക്കൻഡറി സ്‌കൂളിൽ വി. ജോയി എം.എൽ.എ, പെരുമ്പഴുതൂർ ഹൈസ്‌കൂളിൽ കെ. ആൻസലൻ എം.എൽ.എ, കുളത്തുമ്മൽ എൽ.പി സ്‌കൂളിൽ ഐ.ബി. സതീഷ് എം.എൽ.എ, ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒ.എസ്. അംബിക എം.എൽ.എ എന്നിവരും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും അരുവിക്കര ഗവ. എച്ച്.എസ്.എസ്സിലും നടന്ന പരിപാടികൾ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു.