Monday
12 January 2026
23.8 C
Kerala
HomeIndiaഒഡിഷയിൽ തീവണ്ടി കൂട്ടിയിടിച്ച് വൻ ദുരന്തം; 233 മരണം, 900ലേറെ പേർക്ക് പരിക്കേറ്റു

ഒഡിഷയിൽ തീവണ്ടി കൂട്ടിയിടിച്ച് വൻ ദുരന്തം; 233 മരണം, 900ലേറെ പേർക്ക് പരിക്കേറ്റു

രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ 233 മരണം സ്ഥിരീകരിച്ചു. 900ലേറെ പേർക്കാണ് പരുക്കേറ്റത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ​ഗതാ​ഗത മന്ത്രി എസ്.എസ് ശിവശങ്കറും ഇന്ന് ഒഡിഷയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരന്തത്തെ തുടർന്ന് ​ഗോവ-മുംബൈ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം റദ്ദാക്കി.

കോറമണ്ഡല്‍ എക്‌സ്പ്രസ് ചരക്കുതീവണ്ടിയില്‍ ഇടിച്ചുണ്ടായ അപകടമാണ് വൻ ദുരന്തത്തിൽ കലശിച്ചത്.പാളം തെറ്റിയ ബോഗികള്‍ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂര്‍ ഹൗറ ട്രെയിനും വന്നിടിച്ചു.

കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട് .

RELATED ARTICLES

Most Popular

Recent Comments