പ്രീ പ്രൈമറി,പ്രൈമറി മേഖലകളെ കൂടുതൽ ആധുനിക വൽക്കരിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക വർഷം ലക്ഷ്യംമിടുന്നതെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണന്തല ഗവ എച്ച് എസ് ൽ നിർമ്മിച്ച വർണക്കൂടാരം പദ്ധതി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തുടനീളം 440 പ്രീ -പ്രൈമറി സ്കൂളുകളിൽ പൂർത്തിയാക്കി വരുന്ന വർണക്കൂടാരം പദ്ധതി ഈ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. കുട്ടികളുടെ ഭാവി ജീവിതം ഏറ്റവും മികവുറ്റതാക്കാന്‍ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങള്‍ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് . അതിന്‍റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂള്‍ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പിലാക്കി വരുന്നത്. ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവന്‍ പ്രീ- പ്രൈമറി സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വര്‍ണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്കൂള്‍ പരിപാടിയിലൂടെ ഈ വര്‍ഷത്തോടെ സംസ്ഥാനത്തെ 600 ലധികം പ്രീപ്രൈമറി സ്കൂളുകളില്‍ അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂള്‍ പഠനാന്തരീക്ഷം ഒരുക്കുവാനായിട്ടുണ്ട് . കുട്ടികള്‍ക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്കനുസരിച്ചും കളികളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പ്രവര്‍ത്തന ഇടങ്ങള്‍ ഒരുക്കുക എന്നതാണ് വര്‍ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്കൂള്‍ പരിപാടിയിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഭാഷാ ശേഷി വളര്‍ത്താന്‍ സഹായിക്കുന്ന ഭാഷാ വികാസ ഇടം, ലഘു ശാസ്ത്രപരീക്ഷണങ്ങള്‍ക്കും നിരീക്ഷണത്തിനും അവസരം നല്‍കുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്‍റെ ആദ്യപാഠങ്ങള്‍ ലഭ്യമാക്കുന്ന ഗണിതയിടം തുടങ്ങി കുട്ടിയുടെ സര്‍വതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവര്‍ത്തനയിടങ്ങളാണ് ഓരോ സ്കൂളിലും സജ്ജമാക്കിയിരിക്കുന്നത്. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഡോ. കെ എസ് റീന , ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ എസ് ജവാദ് , ഡി ഇ ഒ സുരേഷ് ബാബു ആർ എസ് , ജില്ലാ പ്രോഗ്രാം ഓഫീസർ റെനി വർഗ്ഗീസ് , വാർഡ് കൗൺസിലർ വനജ രാജേന്ദ്ര ബാബു ,നോർത്ത് യുആർസി ബിപിസി അനൂപ് ആർ തുടങ്ങിയവർ സംസാരിച്ചു.