ജനാധിപത്യം സംരക്ഷിക്കേണ്ട കേന്ദ്ര സർക്കാരിൽ നിന്നുതന്നെ ജനാധിപത്യത്തിന് ഭീഷണി ഉണ്ടാകുന്നു: മുഖ്യമന്ത്രി

0
60

മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോൾ നിഷ്‌പക്ഷരാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് അധർമ്മത്തിൻ്റെ ഭാഗമാണ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് നടന്ന കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇന്ത്യ ഒരു മതേതര റിപ്പബ്ലിക്കാണ്. മതപരമായ ചടങ്ങ് പോലെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം പി വീരേന്ദ്രകുമാർ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിൻറെ ജനാധിപത്യം സംരക്ഷിക്കേണ്ട കേന്ദ്ര സർക്കാരിൽ നിന്നുതന്നെ ജനാധിപത്യത്തിന് ഭീഷണി ഉണ്ടാകുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ജുഡീഷ്യറിയെ കാൽകീഴിലാക്കാൻ ശ്രമിച്ചു. സുപ്രീംകോടതിക്ക് പോലും അത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതായും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് പാർലമെന്റിന് പോലും യഥാർത്ഥ നിലയിൽ പ്രവർത്തിക്കാനാവാത്ത അവസ്ഥ സൃഷ്‌ടിച്ചു. രാജ്യത്ത് മതനിരപേക്ഷത ആക്രമിക്കപ്പെടുകയാണ്. ഇന്ത്യയെ മതാതിഷ്ഠിത രാഷ്ട്രമാക്കി മാറ്റണമെന്നാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്.അതിന്റെ ഭാഗമായ നടപടിയാണ് ഇന്ന് പാർലമെന്റിലും കണ്ടത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.