ജയ്പൂരിൽ വൃദ്ധയെ കൊലപ്പെടുത്തി യുവാവ് മാംസം ഭക്ഷിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം. മുംബൈ നിവാസിയായ 24 കാരനായ സുരേന്ദ്ര താക്കൂർ ‘ഹൈഡ്രോഫോബിയ’ ബാധിതനാണെന്ന് ബംഗാർ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. പണ്ട് എപ്പോഴോ ഇയാളെ ഭ്രാന്തൻ നായ കടിച്ചിരിക്കാം. എന്നാൽ അന്ന് മതിയായ ചികിത്സ ലഭിച്ചിട്ടുണ്ടായിരിക്കില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
സെൻദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാരദാന ഗ്രാമത്തിലെ 65 കാരിയായ ശാന്തി ദേവിയാണ് കൊല്ലപ്പെട്ടത്. ഇവർ കന്നുകാലികളെ മേയ്ക്കാൻ പോയതായിരുന്നു. ഈ സമയത്ത് പ്രതി വയോധികയെ കല്ലുകൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു.
മാനസികാസ്വസ്ഥ്യമുള്ളയാളെ പോലെ പെരുമാറിയ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ ബഹളം സൃഷ്ടിച്ചതിനെ തുടർന്ന് നഴ്സുമാർ ഇയാളെ കെട്ടിയിടുകയായിരുന്നു. അതേസമയം വയോധികയുടെ മകൻ ബീരൻ കാത്തോട്ട് പൊലീസിൽ പരാതി നൽകി. പരാതിയുട അടിസ്ഥാനത്തിൽ ഠാക്കൂറിനെതിരെ കൊലപാതകം ഉൾപ്പടെ വിവിധ വകുപ്പുകൾ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.