ഏഴ് ദിവസം മുൻപ് ഗൾഫിൽ മരിച്ചയാളുടെ മൃത്ദേഹം ഏറ്റെടുക്കാൻ തയ്യാറാവാതെ ബന്ധുക്കൾ

0
62

ഏഴ് ദിവസം മുൻപ് ഗൾഫിൽ മരിച്ചയാളുടെ മൃത്ദേഹം ഏറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കുന്നതിലാണ് തർക്കം. ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശി സഫിയയാണ് എത്തിയത്.

വിവാഹിതനായ ജയകുമാർ സഫിയയുമൊത്തു 4 വർഷമായി ഒരുമിച്ചു താമസിക്കുകയാണ്. ഇതിനിടയിൽ ജയകുമാർ ആത്മഹത്യ ചെയ്തെന്നാണ് വിവരം. കാരണം വ്യക്തമല്ല.

മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഏറ്റെടുത്ത സഫിയ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജയകുമാറിൻറെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കണം എന്നാണ് സഫിയയുടെ ആവശ്യം. അതേസമയം ജയകുമാറിന്റെ മരണ വിവരം ഔദ്യോഗികമായി അറിഞ്ഞിട്ടെല്ലെന്നും, എൻആർ ഐ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.