കേരളത്തിൽ ഇത്തവണ കാലവർഷം വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
201

കേരളത്തിൽ ഇത്തവണ കാലവർഷം വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ നാലിന് കാലവർഷം കേരളത്തിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ ഒന്നിന് മുമ്പായി കാലവർഷം എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന പ്രകാരം ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണഅ വിലയിരുത്തൽ. എന്നാൽ ജൂണിൽ ചിലയിടങ്ങളിൽ കൂടുതലും ചിലയിടങ്ങളിൽ കുറവും മഴയയ്ക്ക് സാധ്യതയുണ്ടെന്നും ചൂട് സാധാരണ ജൂൺ മാസത്തിൽ അനുഭവപ്പെടുന്നതിനേക്കാൾ കൂടാൻ സാധ്യതയുണ്ടെന്നും കേന്ദ്രം പറയുന്നു.