കേരള സിലബസില്‍ പ്ലസ്വണ്ണിന് തെരഞ്ഞെടുക്കാന്‍ 46 കോമ്ബിനേഷന്‍

0
152

കേരള സിലബസില്‍ പ്ലസ്വണ്ണിന് ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാന്‍ 46 കോമ്ബിനേഷന്‍. 54 വിഷയത്തില്‍ നാല് പ്രധാന വിഷയമടങ്ങിയ ഈ കോമ്ബിനേഷനുകളില്‍ ഏത് പഠിക്കണമെന്ന് അപേക്ഷിക്കും മുമ്പേ ഉറപ്പിക്കണം. പ്ലസ്ടു പഠനത്തിന് പൊതുവെ 45 കോഴ്സ് കോഡുകളാണ് ശ്രദ്ധിക്കേണ്ടത്. 40–-ാം കോഡ് ടെക്നിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ളതാണ്. സയന്‍സ് ഗ്രൂപ്പില്‍ ഒമ്ബത് വിഷയ കോമ്ബിനേഷനാണുള്ളത്. ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 32 വിഷയ കോമ്ബിനേഷനും കൊമേഴ്സ് ഗ്രൂപ്പില്‍ നാല് കോമ്ബിനേഷനുമാണുള്ളത്.
ഏകജാലകം

ഇഷ്ട കോമ്ബിനേഷനുകളുള്ള സ്കൂളുകള്‍ തെരഞ്ഞെടുത്ത് പ്രവേശനം ഉറപ്പാക്കാന്‍ ഏകജാലകത്തിലൂടെയുള്ള അപേക്ഷാ സമര്‍പ്പണഘട്ടത്തില്‍ ശ്രദ്ധിക്കണം. മെഡിക്കല്‍, എന്‍ജിനിയറിങ്, മറ്റ് ശാസ്ത്രപഠന മേഖലകളില്‍ ഉപരിപഠനാവസരം തേടുന്നവരാണെങ്കില്‍ സയന്‍സ് ഗ്രൂപ്പിലെ കോമ്ബിനേഷനുകളാണ് തെരഞ്ഞെടുക്കേണ്ടത്. മെഡിക്കല്‍, എന്‍ജിനിയറിങ് പഠനം ലക്ഷ്യമിടുന്നവര്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി വിഷയങ്ങള്‍ അടങ്ങിയ കോമ്ബിനേഷനില്‍ പഠിക്കണം. മെഡിക്കല്‍ പ്രവേശനംമാത്രം ലക്ഷ്യമിടുന്നവര്‍ക്ക് സയന്‍സില്‍ മാത്സ് ഒഴിവാക്കിയുള്ള കോമ്ബിനേഷനുകളുമുണ്ട്. ബാങ്കിങ്, ധനകാര്യ, ഇന്‍ഷുറന്‍സ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കൊമേഴ്സ് ഗ്രൂപ്പിലെ കോമ്ബിനേഷനുകള്‍ തെരഞ്ഞെടുക്കാം. എംബിഎ ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് പഠനരംഗം ലക്ഷ്യമിടുന്നവര്‍ക്കും കൊമേഴ്സാണ് ഉചിതം.

46 വിഷയ കോമ്ബിനേഷന്‍ കോഴ്സ് കോഡ് സഹിതം ചുവടെ: പ്രവേശന നടപടികളുടെ ഷെഡ്യൂള്‍ പൊതു വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കും.ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്–-1, ഫിസിക്സ്, കെമിസ്ട്രി, ഹോം സയന്‍സ്, ബയോളജി–- 2, ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഹോം സയന്‍സ്–-3, ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ജിയോളജി–-4, ഫിസിക്സ്, കെമിസ്ട്രി, മാത്സ്, കംപ്യൂട്ടര്‍ സയന്‍സ്–-5, ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇലക്‌ട്രോണിക്സ്–-6, ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ജിയോളജി–-7, ഫിസിക്സ്, കെമിസ്ട്രി, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്–-8, ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി, ബയോളജി–-9, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോഗ്രഫി–-10, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി–-11, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോളജി–- 12, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, മ്യൂസിക്–- 13, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഗാന്ധിയന്‍ സ്റ്റഡീസ് –-14, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഫിലോസഫി–- 15, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യല്‍ വര്‍ക്ക്–- 16

ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോഗ്രഫി–- 17, ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി–- 18, സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, ഗാന്ധിയന്‍ സ്റ്റഡീസ്–- 19, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സൈക്കോളജി–-20, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ആന്ത്രപോളജി–- 21, ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, മലയാളം–-22, ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, ഹിന്ദി–- 23, ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, അറബി–-24, ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, ഉറുദു–-25, ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, കന്നട–- 26, ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, തമിഴ്–-27, ഹിസ്റ്ററി, ഇക്കണോമിക്സ്, സംസ്കൃതം സാഹിത്യം, സംസ്കൃതം –-28, ഹിസ്റ്ററി, ഫിലോസഫി, സംസ്കൃതം സാഹിത്യ, സംസ്കൃതം –-29, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്–-30, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്–-31, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ആന്ത്രപോളജി, സോഷ്യല്‍ വര്‍ക്ക്–-32, ഇക്കണോമിക്സ്, ഗാന്ധിയന്‍ സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍–-33, സോഷ്യോളജി, ജേര്‍ണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ –-34, ജേര്‍ണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സൈക്കോളജി–-35, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്സ്, മാത്സ്–-36, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്–-37, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്സ്, പൊളിറ്റിക്സ്–-38, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍–-39, ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇലക്‌ട്രോണിക് സിസ്റ്റംസ്–- 40, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, മലയാളം–-41, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം–-42, ഹിസ്റ്ററി, ഇക്കണോമിക്സ്, ഗാന്ധിയന്‍ സ്റ്റഡീസ്, മലയാളം–-43, സോഷ്യല്‍ വര്‍ക്ക്, ജേര്‍ണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്–-44, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി–-45, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, അറബിക്–-46

വെബ്സൈറ്റ് ശ്രദ്ധിക്കണം
പ്ലസ്ടു പ്രവേശനത്തിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും നിരന്തരം www. hscap.kerala.gov.in വെബ്സൈറ്റ് ശ്രദ്ധിക്കണം. ഏകജാലക പ്രവേശന നടപടികളും അലോട്ട്മെന്റും ഇതിലൂടെയാണ്. സ്കൂളുകളും കോഴ്സ് കോഡുകളും അറിയാന്‍ വെബ്സൈറ്റില്‍ ‘സ്കൂള്‍ ലിസ്റ്റ്’ ക്ലിക് ചെയ്ത് ജില്ലയുടെ പേര് നല്‍കിയാല്‍ മതി.