രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനൊരുങ്ങി ആർബിഐ

0
58

രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനൊരുങ്ങി ആർബിഐ. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

നിലവിൽ ആളുകളുടെ കൈവശമുള്ള 2000 രൂപ നോട്ടുകൾ ഉപയോഗിക്കാം. അതേസമയം നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചിട്ടുണ്ട്. നോട്ടുകൾ വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകി.

ബാങ്കുകളിൽ നിന്നോ എടിഎമ്മുകളിൽ നിന്നോ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകൾ ലഭിക്കില്ല. കൈവശമുള്ള നോട്ടുകൾ 2023 സെപ്റ്റംബർ 30നുള്ളിൽ മാറ്റി വാങ്ങാനും സൗകര്യം നൽകണമെന്ന് ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.