ഐപിഎൽ പതിനാറാം സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റൻസ്

0
115

ഐപിഎൽ പതിനാറാം സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെ 34 റൺസിനാണ് ഹാർദിക് പാണ്ഡ്യയും സംഘവും തോൽപ്പിച്ച് പ്ലേ ഓഫിലേക്ക് കുതിച്ചത്. തോൽവിയോടെ സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്തായി.

189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 20 ഓവറിൽ 9 വിക്കറ്റിന് 154 റൺസേ നേടാനായുള്ളൂ. അർധസെഞ്ചുറി നേടിയ ഹെൻ‍റിച്ച് ക്ലാസന് മാത്രാണ് സൺറൈസേഴ്സ് ബാറ്റിംഗ് നിരയിൽ കാര്യമായി എന്തെങ്കിലും ചെയ്യാനായത്. ഹെൻ‍റിച്ച് ക്ലാസൻ 44 പന്തിൽ 64 റൺസെടുത്തു പുറത്തായി. ഗുജറാത്ത് ബൗളിംഗ് നിരയിൽ മുഹമ്മദ് ഷമി മോഹിത് ശർമ എന്നിവർ നാല് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിൽ അമോൽപ്രീത് സിംഗിനെ(4 പന്തിൽ 5) റാഷിദ് ഖാൻറെ കൈകളിൽ എത്തിച്ചാണ് ഷമി വിക്കറ്റുകൾക്ക് തുടക്കമിട്ടത്. പിന്നാലെ അഭിഷേക് ശർമ്മ(5 പന്തിൽ 4) രാഹുൽ ത്രിപാഠി(2 പന്തിൽ 1), ഏയ്‌ഡൻ മാർക്രം(10 പന്തിൽ 10) എന്നിവരേയും ഷമി മടക്കിയപ്പോൾ സൻവീർ സിംഗിനെയും(6 പന്തിൽ 7), അബ്‌ദുൽ സമദിനേയും(3 പന്തിൽ 4) മാർക്കോ യാൻസനെ(6 പന്തിൽ 3) മോഹിത് ശർമ്മ പുറത്താക്കി.