Tuesday
30 December 2025
22.8 C
Kerala
HomeSportsസ്വന്തം തട്ടകത്തിൽ ലഖ്നൗ സൂപ്പർ ജയൻറ്സിനോട് തകർന്നടിഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദ്

സ്വന്തം തട്ടകത്തിൽ ലഖ്നൗ സൂപ്പർ ജയൻറ്സിനോട് തകർന്നടിഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദ്

സ്വന്തം തട്ടകത്തിൽ ലഖ്നൗ സൂപ്പർ ജയൻറ്സിനോട് തകർന്നടിഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദ്. 183 റൺസ് വിജയലക്ഷ്യം നാല് പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കി നിൽക്കെയാണ് ലഖ്നൗ മറികടക്കുകയായിരുന്നു.

പ്രേരക് മങ്കാദിന്റെ അർധസെഞ്ച്വറിയും (45 പന്തുകളിൽ 64) നികോളാസ് പൂരാന്റെ തകർപ്പൻ വെടിക്കെട്ടുമാണ് ( 13 പന്തുകളിൽ 44) ലഖ്നൗവിൻറെ ജയം അനായാസമാക്കി തീർത്തത്.

മൂന്നാം ഓവറിൽ തന്നെ രണ്ട് റൺസ് മാത്രമെടുത്ത കെയ്ൽ മയേഴ്സിനെ നഷ്ടമായെങ്കിലും ക്വിന്റൻ ഡീ കോക്കും (19 പന്തുകളിൽ 29), പ്രേരക് മങ്കാദും ചേർന്നാണ് ലഖ്നൗവിനെ ശരിയായ ദിശയിലേക്ക് നയിക്കുകയായിരുന്നു. ഡീകോക്ക് വീണെങ്കിലും മാർകസ് സ്റ്റോയിനിസിനെ (25 പന്തുകളിൽ 40) പ്രേരങ്ക് മങ്കാദ് ലക്ഷ്യത്തിലേക്ക് നയിച്ചു. 16-ാം ഓവറിൽ സ്റ്റോയിനിസ് പുറത്തായി. എന്നാൽ പകരമെത്തിയ നികോളാസ് പൂരാന്റെ വെടിക്കെട്ട് അക്ഷരാർഥത്തിൽ ഹൈദരാബാദിനെ ചിത്രത്തിൽനിന്ന് മായ്ച്ചുകളഞ്ഞു. നാല് സിക്സും മൂന്നും ഫോറുമടങ്ങുന്നതായിരുന്നു പൂരാന്റെ ഇന്നിങ്സ്.

നേരത്തെ, ഹെൻട്രിച്ച്‌ ക്ലാസൻ (47), അൻമോൽപ്രീത് സിങ് (36), അബ്ദു സമദ് (37), എയ്ഡൻ മർക്രം (28) എന്നിവരാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഓപ്പണർ അഭിഷേക് ശർമ(7) യും ഗ്ലെൻ ഫിലിപ്പും (0) പെട്ടെന്ന് പുറത്തായപ്പോൾ രാഹുൽ ത്രിപാതി (20) റൺസ് നേടി.

RELATED ARTICLES

Most Popular

Recent Comments