തിരുവഞ്ചൂരിനെതിരെ ആഞ്ഞടിച്ച്മന്ത്രി വി ശിവൻ കുട്ടി

0
72

കോൺഗ്രസിന്റെ സമുന്നത നേതാവും മുൻമന്ത്രിയുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി വീണാ ജോർജിനെ കുറിച്ച് നടത്തിയ പരാമർശങ്ങളിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മന്ത്രി വി ശിവൻ കുട്ടി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്‌ടർ വന്ദന ദാസിന് വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ച മന്ത്രി വീണാ ജോർജിനെതിരെയാണ് അധിക്ഷേപവുമായി കോൺ​ഗ്രസ് നേതാക്കളെത്തിയത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

കോൺഗ്രസിന്റെ സമുന്നത നേതാവും മുൻമന്ത്രിയുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി വീണാ ജോർജിനെ കുറിച്ച് നടത്തിയ പരാമർശങ്ങളിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

എന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇതിനപ്പുറവും പറയുന്ന ആളാണ്‌ എന്ന് നേരത്തെ തന്നെ വ്യക്തമാണ്. കേരളത്തിലെ മൊത്തം ജനവും പ്രളയവും വരൾച്ചയും വന്ന് മുടിഞ്ഞു പോകുമെന്നും അപ്പോൾ കോൺഗ്രസിന് പ്രതീക്ഷ ഉണ്ടെന്നുമുള്ള മട്ടിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത് കേട്ടാൽ പിന്നെ ഒരു സംശയവുമുണ്ടാവില്ല.