Saturday
20 December 2025
22.8 C
Kerala
HomeKeralaകസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ കുത്തി; കൊല്ലത്ത് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ കുത്തി; കൊല്ലത്ത് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു. ഹൗസ് സർജൻ ആയി പ്രവർത്തിച്ചുവരികയായിരുന്ന ഡോ. വന്ദന ദാസ് ആണ് മരിച്ചത്. 23 വയസായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപ് ആണ് കുത്തിയത്.

ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ ഡോ.വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.

കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം. ഇയാളുടെ കാലിൽ മുറിവുണ്ടായിരുന്നു. ഇത് ചികിത്സിക്കാനായാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വച്ച് കത്രിക കൊണ്ട് ഇയാൾ ഡോക്ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments