ചൈനയുമായുള്ള അതിർത്തിയിൽ സ്ഥിരമായി സമാധാനം പുലരണമെന്ന ആവശ്യം ആവർത്തിച്ച് ഇന്ത്യ

0
40

ചൈനയുമായുള്ള അതിർത്തിയിൽ സ്ഥിരമായി സമാധാനം പുലരണമെന്ന ആവശ്യം ആവർത്തിച്ച് ഇന്ത്യ. ഷാങഹായ് സഹകരണ സംഘടനയോഗത്തിന് മുൻപ് നടന്ന ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ചയിലാണ് ആവശ്യം ഉയർന്നത്.

ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻഗാങുമായി നടന്ന കൂടിക്കാഴ്ചയിൽ, ഉഭകകക്ഷി ബന്ധം മെച്ചപ്പെടാൻ പ്രശ്നപരിഹാരം അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ വ്യക്തമാക്കി. റഷ്യൻ വിദേശകാര്യമന്ത്രിയുമായും എസ് ജയ് ശങ്കർ ചർച്ച നടത്തി.

ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുന്നതിനുള്ള നിർദ്ദേശം കൂടിക്കാഴ്ചയിലുയർന്നു. എസ് സി ഒ യോഗത്തിൽ പങ്കെടുക്കാൻ പാക് വിദേശകാകര്യമന്ത്രി ബിലാവൽ ഭൂട്ടോയും ഗോവയിലെത്തിയിട്ടുണ്ട്. ഇന്ത്യ പാക് ചർച്ച നടക്കുമോയെന്നതിൽ ഇനിയും സ്ഥിരീകരണമില്ല.