Thursday
18 December 2025
24.8 C
Kerala
HomeKeralaസംസ്ഥാനത്ത് വേനൽമഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽമഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യകേരളത്തിൽ മഴ കനത്തേക്കും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയുള്ള മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം.

അതിശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൻ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

RELATED ARTICLES

Most Popular

Recent Comments