ജനപക്ഷ അവാർഡ് ഏറ്റുവാങ്ങി ജോസ് കെ മാണി

0
81

തിരുവനന്തപുരം; സെൻ്റർ ഫോർ പൊളിറ്റിക്കൽ സയൻസ് കേരള നൽകുന്ന ജനപക്ഷ അവാർഡ് ജോസ് കെ മാണി എം പി ഏറ്റുവാങ്ങി. രാഷ്ട്രീയ നേതാവ്, മികച്ച പാർലമെന്റേറിയൻ, എന്നീ വിഭാ​ഗങ്ങളിലെ സംശുദ്ധവും, മികവുറ്റതുമായ പ്രവർത്തന മികവിനാണ് പുരസ്കാരം.

തിരുവനന്തപുരച്ച് വെച്ച് നടന്ന ചടങ്ങിൽ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് കത്തോലിക്കാ ബാവയിൽനിന്നുമാണ് ജോസ് കെ മാണി എംപി ഏറ്റുവാങ്ങിയത്.

അമ്പതിനായിരും രൂപയും, പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം.