ഓപ്പറേഷന്‍ കാവേരി; സുഡാനില്‍ നിന്നുളള ആദ്യ മലയാളി സംഘം എത്തി

0
87

സുഡാന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘം ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തി. ഡല്‍ഹിയില്‍ നിന്ന് 5.30ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ എത്തിയത്.

എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോണ്‍ ആലപ്പാട്ട്, മക്കളായ മിഷേല്‍ ആലപ്പാട്ട്, റോഷല്‍ ആലപ്പാട്ട്, ഡാനിയേല്‍ ആലപ്പാട്ട് എന്നിവരും ഇടുക്കി കല്ലാര്‍ സ്വദേശി ജയേഷ് വേണുവുമാണ് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.

കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വര്‍ഗീസ്, ഭാര്യ ഷീലാമ്മ തോമസ് വര്‍ഗീസ്, മകള്‍ ഷെറിന്‍ തോമസ് എന്നിവരുടെ കുടുംബം ഡല്‍ഹിയില്‍ നിന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തും.

‘ഓപ്പറേഷന്‍ കാവേരി’ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്നലെ രാത്രി 9 മണിയോടെയാണ് ഇവര്‍ ഡല്‍ഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. സൗദിയിലെ ജിദ്ദയില്‍ നിന്നുള്ള വിമാനത്തില്‍ 19 മലയാളികള്‍ അടക്കം 360 ഇന്ത്യക്കാരാണുണ്ടായിരുന്നത്.