ഭീകരാക്രമണ കേസ്; ഒബാമയും ബുഷും അമേരിക്കയും നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ കോടതി

0
97

2017ൽ തെഹ്റാനിൽ ഐ.എസ് നടത്തിയ ഭീകരാക്രമണത്തിൽ അമേരിക്കക്ക് 312 ദശലക്ഷം ഡോളർ പിഴയിട്ട് ഇറാൻ കോടതി. 18 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ അമേരിക്കക്കെതിരെ നേരിട്ടുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ല. യു.എസ് സർക്കാറും മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു. ബുഷും ബറാക് ഒബാമയും ഇറാന്റെ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നുപേരുടെ കുടുംബം നൽകിയ പരാതിയിലാണ് തെഹ്റാൻ കോടതി വിധി. ഭീകര സംഘടനയുടെ സംഘാടനത്തിനും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നതിലും യു.എസിനുള്ള പങ്ക് മുൻനിർത്തിയാണ് വിധിയെന്നാണ് ഇറാൻ വാർത്ത ഏജൻസി പറയുന്നത്.

യുഎസ് ഭരണകൂടം, മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു ബുഷ്, ബറാക് ഒബാമ, സെൻട്രൽ കമാൻഡ് (സെന്റ്‌കോം), അതിന്റെ മുൻ കമാൻഡർ ടോമി ഫ്രാങ്ക്‌സ്, സെൻട്രൽ ഇന്റലിജൻസ് ഏജൻസി, ട്രഷറി ഡിപ്പാർട്ട്‌മെന്റ്, ആയുധ നിർമാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ, അമേരിക്കൻ എയർലൈൻസ് ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളും വ്യക്തികൾക്കുമാണ് ശിക്ഷ വിധിച്ചത്. അതേസമയം, നഷ്ടപരിഹാര ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്ന് കോടതി പറഞ്ഞിട്ടില്ല.