Sunday
21 December 2025
17.8 C
Kerala
HomeSportsഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. രോഹിത് ശർമ്മയും ഹർദിക് പാണ്ഡ്യയും നേർക്കുനേർ വരുന്നു എന്നതും ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നു.തുടർജയങ്ങളുമായി മുന്നേറുമ്പോഴാണ് പഞ്ചാബിനോട് മുംബൈ തോറ്റത്.

ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് അതിലേക്ക് വഴിവച്ചത്.കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോട് ഒരോവറിൽ 31 റൺസ് വഴങ്ങിയ അർജുൻ ടെൻഡുൽക്കറെ പ്ലേയിംഗ് ഇലവനിൽ നിലനിർത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അർജുനൊപ്പം മറ്റ് ബൗളർമാരും അടിവാങ്ങുന്നതിൽ മോശമായിരുന്നില്ല.

വൈകീട്ട് ഏഴരയ്ക്ക് ഗുജറാത്തിൻറെ മൈതാനത്താണ് മത്സരം. മറുവശത്ത് ഹാർദ്ദിക് പാണ്ഡ്യക്ക് കീഴിൽ സുസജ്ജമാണ് ഗുജറാത്ത്. വമ്പൻ ജയത്തോടെ പോയിൻറ് ടേബിളിൽ മുന്നിലെത്താനാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഇറങ്ങുന്നത്. അവസാന മത്സരത്തിൽ ലഖ്നൗവിനെതിരെ 135 എന്ന കുറഞ്ഞ സ്കോർ പോലും പ്രതിരോധിക്കാനായെന്നത് ഗുജറാത്തിന്റെ ശക്തി കാണിച്ച് തരുന്നു.

RELATED ARTICLES

Most Popular

Recent Comments