NCERT ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കണമെന്ന് കരിക്കുലം കമ്മിറ്റി

0
123

NCERT ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കണമെന്ന് കരിക്കുലം കമ്മിറ്റി . അന്തിമ തീരുമാനമെടുക്കാന്‍ കരിക്കുലം കമ്മിറ്റി ചെയര്‍മാനായ വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തി. കേന്ദ്ര തീരുമാനത്തിനെതിരെ കരിക്കുലം കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു.

മുഗല്‍ ചരിത്രം, ഗുജറാത്ത് കലാപം അടക്കമുള്ള ഭാഗങ്ങളാണ് NCERT ഒഴിവാക്കിയത്. ഇവ പൂര്‍ണ്ണമായും കേരളത്തില്‍ പഠിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അന്തിമ തീരുമാനമെടുക്കാന്‍ കരിക്കുലം കമ്മിറ്റി ചെയര്‍മാനായ വിദ്യാഭ്യാസ മന്ത്രിയെ യോഗം ചുമതലപ്പെടുത്തി. ഇതിനായി SCERT സപ്ലിമെന്ററി ആയി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.

കേന്ദ്ര നടപടിയില്‍ കരിക്കുലം കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. എന്‍സിഇആര്‍ടിയുടെ നടപടിയെ നേരത്തെ തന്നെ വിദ്യാഭ്യാസമന്ത്രി വിമര്‍ശിച്ചിരുന്നു. ഇനി മന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി കൈക്കൊള്ളുക.