Friday
19 December 2025
28.8 C
Kerala
HomeSportsഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പോയിൻറ് പട്ടികയിൽ അവസാന സ്ഥാനക്കാരായ രണ്ട് ടീമുകളായതിനാൽ ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകൾക്കും ജയിച്ചേ തീരൂ. ഹൈദരാബാദിൻറെ ഹോം ഗ്രൌണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.

തുടർച്ചയായ അഞ്ച് പരാജയങ്ങൾക്ക് ശേഷമാണ് ഡൽഹി ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. കൊൽക്കത്തയെ പരാജയപ്പെടുത്തിയെങ്കിലും ഡൽഹിയാണ് പോയിൻറ് പട്ടികയിൽ അവസാന സ്ഥാനത്ത്. നായകൻ ഡേവിഡ് വാർണറുടെ ഫോമിലാണ് ഡൽഹിയുടെ പ്രതീക്ഷ. എന്നാൽ, പൃഥ്വി ഷാ, മിച്ചൽ മാർഷ്, മനീഷ് പാണ്ഡെ എന്നിവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ഇന്നത്തെ മത്സരത്തിലും വിജയം ആവർത്തിക്കാൻ ഉറച്ചാകും ഡൽഹി ഇറങ്ങുക.

മറുഭാഗത്ത്, 6 കളികളിൽ രണ്ട് ജയങ്ങൾ മാത്രമാണ് ഹൈദരാബാദിനുള്ളത്. ബാറ്റ്സ്മാൻമാരുടെ സ്ഥിരതയില്ലായ്മയാണ് ഹൈദരാബാദ് നേരിടുന്ന പ്രധാന വെല്ലുവിളി. നായകൻ എയ്ഡൻ മാർക്രം, മായങ്ക് അഗർവാൾ എന്നിവർക്ക് ഫോമിലെത്താൻ കഴിഞ്ഞിട്ടില്ല. ഹാരി ബ്രൂക്കിൻറെയും ഹെൻറിച്ച് ക്ലാസൻറെയും തകർപ്പൻ അടിയിലാണ് ഹൈദരാബാദ് പ്രതീക്ഷയർപ്പിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments