പ്രധാനമന്ത്രി കേരളത്തിൽ വന്നു പോയാൽ ഒലിച്ചു പോകുന്നതല്ല ഇവിടത്തെ മത നിരപേക്ഷത: മന്ത്രി പിഎ മുഹമ്മദ് റിയാസ്

0
46

പ്രധാനമന്ത്രി കേരളത്തിൽ വന്നു പോയാൽ ഒലിച്ചു പോകുന്നതല്ല ഇവിടത്തെ മത നിരപേക്ഷതയുടെ കരുത്തെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ‘ആസ്ക് ദ പിഎം ക്യാമ്പയിൻ’ മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി കേരളത്തിലേക്ക് ഇടക്കിടക്ക് വരണം. കേരളം അത്രത്തോളം അവഗണന നേരിടുന്നുണ്ട്.

ചെറിയ പെരുന്നാളിന് മുസ്ലിം വീടുകളിൽ കയറുമെന്ന് ഇവിടെ ഒരു കേന്ദ്ര മന്ത്രി പറഞ്ഞു. പക്ഷേ എങ്ങും കയറിക്കണ്ടില്ല. അഖ്ലാക്കിന്റെ വീട്ടിൽ ഇവർ കയറി, എന്നിട്ട് അഖ്ലാക്കിനെ തല്ലിക്കൊന്നു. വന്ദേഭാരത് എന്തോ സംഭവം പോലെയാണ് ബിജെപി അവതരിപ്പിക്കുന്നത്. വന്ദേഭാരത് കേരളത്തിന് എന്നേ ലഭിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.