മലപ്പുറത്ത് രേഖകളില്ലാത്ത 18 ലക്ഷത്തോളം രൂപ പിടികൂടി

0
58

മലപ്പുറം എടപ്പാളിൽ രേഖകൾ ഇല്ലാതെ കൊണ്ട് പോവുകയായിരുന്ന പതിനെട്ടു ലക്ഷത്തി എൺപതിനായിരം രൂപ പൊലീസ് പിടികൂടി. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ നീലിയാട് വച്ച് വാഹന പരിശോധനക്കിടെയാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി.

വർഷങ്ങളായി എടപ്പാളിൽ താമസിച്ചു വരുന്ന ശങ്കർ, പ്രവീൺ, സന്തോഷ്‌ എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് പതിനെട്ടു ലക്ഷത്തി എൺപതിനായിരം രൂപ പൊലീസ് പിടിച്ചെടുത്തു. വാഹന പരിശോധനക്കിടെ മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ നീലിയാട് വെച്ചാണ് സംഘം പിടിയിലായത്.

ഡാൻസാഫ് ടീമിന്റെ സഹായത്തോടെ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സംഘത്തെ പിടികൂടിയത്. സ്വർണ്ണം വാങ്ങി ആഭരണങ്ങളാക്കി വിൽപന നടത്തുന്നവരാണ് പിടിയിലായവർ എന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത പണം പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കും.