ഡൽഹി സാകേത് കോടതിയിൽ വെടിവെപ്പ്

0
82

ഡൽഹിയിലെ സാകേത് ജില്ലാ കോടതിയിൽ വെടിവെപ്പ്. ലോയേഴ്‌സ് ബ്ലോക്കിന് സമീപമാണ് സംഭവം. അഭിഭാഷകന്റെ വേഷത്തിലെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. ഒരു സ്ത്രീക്ക് വെടിയേറ്റതായി റിപ്പോർട്ട്.

പരിക്കേറ്റ യുവതിയെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

യുവതിയുടെ ഭർത്താവാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.