തിരുവനന്തപുരം, ആക്കുളത് The Art Infinite ൽ FOK!T THEATRE AND DANCE FESTIVAL ഗംഭീര തുടക്കം

0
78

കടകമ്പള്ളി സുരേന്ദ്രൻ എം എൽ എ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ നാടക പ്രവർത്തകൻ ഡി. രഘൂത്തമൻ, എം വി ഗോപകുമാർ, പ്രശസ്ത കഥകളി വിദ്വാൻ ഏറ്റുമാനൂർ കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഞായറാഴ്ച സമാപിക്കുന്ന ഫെസ്റ്റിവലിൽ എല്ലാദിവസവും വൈകുന്നേരം 6 മുതൽ 10 മണിവരെ മൂന്ന് നാടകാവതരണങ്ങൾ ആണ് അരങ്ങേറുന്നത്. ഒന്നാം ദിവസം തിരുവനന്തപുരത്ത് നിന്ന് ‘ബാനർജീ ബാബു’, കൊച്ചിയിൽ നിന്ന് ‘ഉടൽ’, പാലക്കാട് നിന്ന് ‘പപ്പിസൊറൈ’ എന്നീ നാടകങ്ങൾ നിറസദസ്സിൽ അരങ്ങേറി.

രണ്ടാം ദിവസം, മാർച്ച്‌ 11ന് [6pm – 10pm] FOK!T ഫെസ്റ്റിവലിൽ,
1. ‘അം’ തീയേറ്റർ കളക്റ്റീവ് അവതരിപ്പിക്കുന്ന ‘ആവിഷ്കാരം’.
2. സ്പാനിഷ് നാടക കലാകാരിയായ ലായ കാംപാമ, തിരുവനന്തപുരം സ്വദേശിയായ അരവിന്ദ് T M എന്നിവർ ചേർന്നൊരുക്കുന്ന ഫിസിക്കൽ തീയേറ്റർ പെർഫോമൻസ്, ‘(A)MAYA’.
3. ഭരതനാട്യം കലാകാരി ദേവിക സജീവൻ അവതരിപ്പിക്കുന്ന ‘മനസികര’.

മുഖ്യ നാടകാവതരണങ്ങൾക്ക് പുറമെ യുവകലാകാരുടെ സ്റ്റാൻഡ് അപ്പ് കോമഡി, പാട്ട്, സ്‌ലാം പോയറ്ററി തുടങ്ങിയവയയും ഫെസ്റ്റിവലിൽ അരങ്ങേറുന്നതാണ്.