കേരളത്തിലെ മാധ്യമങ്ങളുടെ കാര്യം വല്ലാത്ത കഷ്ടമാണ്. ഒരു കള്ളക്കടത്തുകാരിയുണ്ടാകുന്ന തിരക്കഥയ്ക്ക് ആട്ടമാടുകയാണവര്‍. ഇവിടെ വിജയ് പിള്ള വിജേഷാകുന്ന 30 കോടി 230 കോടിയാകുന്ന വിസ്മയ പ്രകടനങ്ങളും അരങ്ങേറുന്നു. സ്വപന സുരേഷ് സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നേരിട്ട് പങ്കുള്ളയാളാണെന്ന് മാധ്യമങ്ങള്‍ക്ക് അറിയാം. എന്നിട്ടും സ്വപ്നയുടെ വാക്കുകള്‍ ഇത്രയധികം പ്രാധാന്യം നല്‍കുന്നതിന് ഒരു കാരണമെയുള്ളു. മറുപക്ഷത്ത് സിപിഐ എം ആരോപണ വിധേയമാകുന്ന എന്നതാണത്. വെറുതെയെങ്കിലും സിപിഐ എം നേതാക്കള്‍ക്കെതിരെ ഒരു അപകീര്‍ത്തി വാര്‍ത്ത നല്‍കാനുള്ള കേരളത്തിലെ മാധ്യമങ്ങളുടെ അടങ്ങാത്ത ആര്‍ത്തിയുടെ പ്രതിഫലനം കൂടിയാണത്.
സ്വപ്ന സുരേഷ് ഇന്നലെ പുറത്തു വിട്ട ലൈവില്‍ പറയുന്ന പ്രധാന ആരോപണം തനിക്ക് പണം വാഗ്ദാനം ചെയ്ത് നാട് വിട്ട് പോകാന്‍ ആവശ്യപ്പെട്ടു എന്നാണ്. തന്‍റെ കൈവശമുള്ള തെളിവുകള്‍ കൈമാറണമെന്നും ഇതിന് തയ്യാറാകാത്ത പക്ഷം ഒരു പക്ഷെ കൊലചെയ്യപ്പെടുമെന്നും അല്ലെങ്കില്‍ ജയിലിലാക്കുമെന്നും ഇടനിലക്കാരന്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്ന പറയുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുഖ്യന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്‍റെ കുടുംബം, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യുസഫ് അലി, ആര്‍ പി ഗ്രൂപ്പ് ഉടമ രവി പിള്ള എന്നിവരാണ് തന്നെ വക വരുത്താന്‍ ശ്രമിക്കുന്നത് എന്നാണ് സ്വപ്ന പറഞ്ഞത്.
ലൈവ് വീഡിയോ കഴിഞ്ഞതോടെ കേരളത്തിലെ എല്ലാ മധ്യമങ്ങള്‍ക്കും പുരം കൊടിയേറി മക്കളെ എന്ന പ്രതീതിയായിരുന്നു. പറഞ്ഞതില്‍ ഒരു നുള്ള് സത്യം ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നിട്ടും സ്വപ്നയുടെ ആരോപണങ്ങള്‍ മറിച്ചും തിരിച്ചും ഇട്ട് ആഘോഷം തുടങ്ങി.
സ്വപ്ന പറഞ്ഞ ഇടനിലക്കാരനായ വിജേഷിനെ തേടിയുള്ള യാത്രകള്‍, അയാള്‍ സഞ്ചരിച്ച വഴി, ഉപയോഗിച്ച റൂം തുടങ്ങി കയറിയ കക്കുസ് വരെ മാധ്യമ പ്രവര്‍ത്തകര്‍ കയറി ഇറങ്ങി. ശബ്ദവും ദൃശ്യവും ഒന്നാണെന്ന് അവകശപ്പെടുന്നവര്‍ക്ക് ആരോപണത്തിലെ 30 കോടി 230 കോടിയായി. മധ്യമങ്ങളിലെ മുന്‍നിരക്കാരായ ചിലര്‍ക്ക് സ്വപ്ന പറഞ്ഞ പേരിലെ വിജയ് പിള്ള വിജേഷ് പിള്ളയായി. വിജയ് വിജേഷയത് വെറും നാക്ക് പിഴയോ തെറ്റോ അല്ലെന്ന് പിന്നിട്ട് ബോധ്യപ്പെട്ടു. യഥാര്‍ത്ഥ ആള്‍ വിജേഷ് ആയിരുന്നു. അപ്പോള്‍ സ്വപ്ന പറയാത്ത യഥാര്‍ത്ഥ പേര് മാധ്യമങ്ങള്‍ക്ക് എങ്ങനെ കിട്ടി എന്നൊരു ചോദ്യമുണ്ട്. ആരാണ് യഥാര്‍ത്ഥ പേര് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. മുന്‍കൂട്ടി തയ്യാറാക്കി കഥയില്‍ നാക്ക് പിഴച്ചത് സ്വപ്നയ്ക്കായിരിക്കാം.
ആരോപണ പെരുമഴ വാര്‍ത്തകള്‍ ഒരു ദിവസം പിന്നിട്ടപ്പോള്‍ എന്തായി കാര്യങ്ങള്‍, തനിക്ക് ഈ പറഞ്ഞ കാര്യവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി വിജേഷ് പിള്ള തന്നെ രംഗത്തു വന്നു. തനിക്ക് സിപിഐ എമ്മിനോടല്ല ബിജെപിയോടാണ് ആഭിമുഖ്യമെന്ന് അയാള്‍ പറഞ്ഞു. വെബ് സീരിസ് ഷുട്ട് ചെയ്യാനാണ് സ്വപ്നയെ സമീപിച്ചതെന്നും അവരെ ഉള്‍പ്പെടുത്തിയാല്‍ പെട്ടന്ന് റീച്ച് കിട്ടുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും അയാള്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്തുണ്ടായി സ്വപ്നയെ വച്ച് വെബ് സിരീസ് പ്ലാന്‍ ചെയ്ത വിജേഷിനെ സ്വപ്ന തന്‍റെ പബ്ലിസിറ്റിക്ക് ഉപയോഗിച്ചു. വെളിവില്ലാത്ത മാധ്യമ സുഹൃത്തുകള്‍ക്ക് ഒരു ദിവസം പണി എളുപ്പമായി. കണ്ടു നിന്ന ജനങ്ങള്‍ക്ക് സ്വയം ചോദിച്ചു ഇതെന്തൊരു *#$!*%$#