ഓൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ ഫോറൻസിക് വീഡിയോഗ്രാഫിയിൽ കേരളത്തിന് ഗോൾഡ് മെഡലും ഓവറോൾ ട്രോഫിയും

0
112

ഓൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ ഫോറൻസിക് വീഡിയോഗ്രാഫിയിൽ കേരളത്തിന് ഗോൾഡ് മെഡലും ഓവറോൾ ട്രോഫിയും. ഭോപ്പാലിൽ വെച്ച് നടന്ന 66-ആമത് ഓൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ ഫോറൻസിക് വീഡിയോഗ്രാഫിയിയിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസിലെ പോലീസ് ഫോട്ടോഗ്രാഫർ ശ്രീ മധു എസ്. ഗോൾഡ് മെഡൽ നേടി.. മധു എസ്, ഇസഡ് രാജു എന്നിവരുടെ ടീം വീഡിയോഗ്രാഫിയിൽ ഓവറോൾ ട്രോഫിയും നേടി.
ദേശീയതലത്തിൽ നടത്തപ്പെടുന്ന ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും, ബിഎസ്എഫ്, സിഐഎസ്എഫ്, എസ് എസ് ബി, ഐടി ബി പി, ഉൾപ്പെടെയുള്ള അർദ്ധസൈനിക വിഭാഗങ്ങളിലെയും, ഉദ്യോഗസ്ഥരുടെ യും സയന്റിഫിക് എയ്ഡ്സ് ടു ഇൻവെസ്റ്റിഗേഷൻ, ഡോഗ് സ്ക്വാഡ്, ബോംബ് സ്‌ക്വാഡ്, കമ്പ്യൂട്ടർ അവയർനസ്, ഫിംഗർ പ്രിന്റ്, പോലീസ് ഫോറെൻസിക് ഫോട്ടോഗ്രാഫി, ഫോറൻസിക് വീഡിയോഗ്രാഫി, എന്നീ ഇനങ്ങളിലുള്ള പ്രൊഫഷണൽ മികവാണ് ഡ്യൂട്ടി മീറ്റിൽ മാറ്റുരക്കപ്പെടുന്നത്.