Tuesday
30 December 2025
25.8 C
Kerala
HomePoliticsജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെയുള്ള പ്രതിരോധ മുന്നേറ്റത്തിന് ഇന്ന് കാസർകോട്ട് തുടക്കം.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ വൈകിട്ട്‌ 4.30ന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.

അഞ്ചിന്‌ കാസർകോട്‌ മണ്ഡലത്തിൽ സ്വീകരണം. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു മാനേജരായ ജാഥയിൽ കേന്ദ്ര കമ്മിറ്റി അംഗം സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌, ജെയ്‌ക്‌ സി തോമസ്‌, കെ ടി ജലീൽ എംഎൽഎ എന്നിവർ സ്ഥിരാംഗങ്ങളാണ്‌.

കാസർകോട്‌ ജില്ലയിൽ തിങ്കളും ചൊവ്വയുമായി അഞ്ചിടത്ത്‌ പര്യടനമുണ്ട്‌. ഓരോ കേന്ദ്രത്തിലും പതിനായിരംപേർ ജാഥയെ സ്വീകരിക്കാനെത്തും. ചുവപ്പു വളന്റിയർമാർ ഗാർഡ്‌ ഓഫ്‌ ഓണർ നൽകും. കലാപരിപാടികളും അരങ്ങേറും. ചൊവ്വ രാവിലെ എട്ടിന് കാസർകോട്‌ ഗസ്‌റ്റ്‌ ഹൗസിൽ ജാഥാ ലീഡർ എം വി ഗോവിന്ദൻ പ്രമുഖരുമായി സംവദിക്കും. സംഘടനാ നേതാക്കൾ, വ്യവസായികൾ, സംരംഭകർ, എഴുത്തുകാർ, കലാകാരന്മാർ, വിവിധ മേഖലയിലെ വിദഗ്‌ധർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ അടുത്ത മാസം 18 ന് തിരുവനന്തപുരത്ത് സമാപിക്കും. ജാഥയെ വരവേൽക്കാൻ സംസ്ഥാനത്തുടനീളം വിപുലമായ
തയ്യാറെടുപ്പുകളാണ് നടന്നു വരുന്നത്. പ്രാദേശിക തലം വരെ വിപുലമായ സ്വാഗത സംഘങ്ങൾ രുപീകരിച്ച് പ്രവർത്തിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments