കെ.ടി.യു വൈസ് ചാൻസലർ – ഹൈക്കോടതി വിധി നിയമ വ്യവസ്ഥയിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നത് – കെടിയു സിണ്ടിക്കേറ്റ്

0
84

സാങ്കേതിക സർവകലാശാലയിലെ താല്ക്കാലിക വൈസ് ചാൻസലർ നിയമനം സംബന്ധിച്ചുള്ള ഹൈക്കോടതി വിധി നിയമ സംവിധാനങ്ങളിലുള്ള ജനവിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ്. ഒരു ഫെഡറൽ നിയമവ്യവസ്ഥ നിലവിലുള്ള രാജ്യത്ത് സംസ്ഥാനനിയമസഭകൾ നടത്തുന്ന നിയമ നിർമ്മാണങ്ങളെ പാടേ തിരസ്ക്കരിച്ച് കേന്ദ്ര ഏജൻസികളുടെ റെഗുലേഷനുകൾ വളഞ്ഞ വഴിയിലൂടെ നടപ്പാക്കിയെടുക്കാനുള്ള കടലാസ്സ് സംഘടനകളുടേയും തിരശ്ശീലയ്ക്കു പിന്നിൽ കളിക്കുന്നവരുടേയും നീക്കങ്ങൾക്ക് കിട്ടിയ പ്രഹരമാണിത്. സംസ്ഥാന നിയമ നിർമാണത്തിലൂടെ കൈവന്ന ചാൻസലർ പദവിയെ ദുഷ്ടലാക്കോടെ നടത്തുന്ന മാധ്യമ പ്രചാരണങ്ങളിലൂടെ ദുരുപയോഗിക്കാനുള്ള നീക്കത്തിൽ നിന്ന് ഇനിയെങ്കിലും UDF കടലാസ്സു സംഘടനകൾ പിന്തിരിയണം. പരാധീനതകളെ അതിവേഗം മറികടന്ന് രാജ്യത്തെ ഏറ്റവും മികവേറിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാകാനുള്ള കെ.ടി.യു വിന്റെ പ്രവർത്തനങ്ങൾക്ക് ഗതിവേഗമേറ്റാൻ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിന് ബഹുമാനപ്പെട്ട കേരള സർക്കാർ നടപടികൾ കൈക്കൊള്ളണം. സർവകലാശാലകളെ ശക്തിപ്പെടുത്തി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറ്റാനുള്ള രണ്ടാം പിണറായി സർക്കാരിന്റെ ശ്ലാഘനീയമായ പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കാൻ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ എല്ലാവരും തയ്യാറാകണമെന്നഭ്യർത്ഥിയ്ക്കുന്നു.