വേനൽക്കാലത്ത് അഗ്നിബാധയും അഗ്നി വ്യാപനവും തടയുന്നതിന് പൊതുജനങ്ങൾക്ക് നൽകുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ

0
86

വേനൽക്കാലത്ത് അതിയായ ചൂടും സസ്യലതാദികൾ ഉണങ്ങി വേഗത്തിൽ പാകത്തിൽ നിൽക്കുന്നതും കാരണം ഏതൊരു ചെറിയ അഗ്നിബാധയും മിനിറ്റുകൾ കൊണ്ട് വൻ അഗ്നിബാധയായി മാറാനും ജീവനും വസ്തു വകകൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകാം. ആയതിനാൽ അഗ്നിബാധ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും ചെറിയ അഗ്നിബാധകളിൽ അഗ്നി വ്യാപനം തടയുന്നതിനുമായി താഴെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഏറ്റവും പ്രധാനപ്പെട്ടത്

ഏത് അഗ്നിബാധയിലും ഉടൻ തന്നെ വിവരം അടുത്തുള്ള ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനെ അറിയിക്കുക. അഗ്നിബാധ നിയന്ത്രണതീതമായ ശേഷം അഗ്നിരക്ഷാ വകുപ്പിനെ അറിയിക്കുന്ന പ്രവണത ഒഴിവാക്കുക. അഗ്നിബാധയും മറ്റ് അപകടങ്ങളും അഗ്നി രക്ഷാ വകുപ്പിനെ അറിയിക്കുന്നതിന് 131 എന്ന നമ്പർ ഉപയോഗിക്കുക അപകടങ്ങളിലും മറ്റും അഗ്നിരക്ഷാ വകുപ്പിൻറെ സേവനം തികച്ചും സൗജന്യമാണ്.

പൊതുസ്ഥലങ്ങളിൽ

1) കത്തിച്ച് തീക്കൊള്ളിയും മറ്റും അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
2) പൊതുസ്ഥലങ്ങളിൽ വേസ്റ്റ് കത്തിക്കാതിരിക്കുക
3) പാചകത്തിന് തീ ഉണ്ടാക്കുന്നവർ പൂർണമായും അണച്ചതായി ഉറപ്പുവരുത്തിയതിനു ശേഷം മാത്രം സ്ഥലം വിട്ടുപോവുക.
4) വാഹനങ്ങൾ അലക്ഷ്യമായും വേസ്റ്റും മറ്റും കത്തിച്ച സ്ഥലങ്ങളിലും പാർക്ക് ചെയ്യാതിരിക്കുക.
5) കെട്ടിടങ്ങൾക്ക് സമീപം കെട്ടിടങ്ങളോട് ചേർന്ന് ഉണങ്ങിയ പുല്ലോ സമാന വസ്തുക്കളോ ഉണ്ടെങ്കിൽ ആയത് നീക്കം ചെയ്ത് വൃത്തിയാക്കിയും കെട്ടിടത്തിലേക്ക് പുറത്തുനിന്നും തീ പടരാത്ത രീതിയിലും സൂക്ഷിക്കുക .
6) പൊതുസ്ഥലങ്ങളിൽ പുകവലി നിർബന്ധമായും ഒഴിവാക്കുക.
7) റോഡുകളിൽ ഫയർ ആൻഡ് റെസ്ക്യു വാഹനങ്ങൾക്ക് വഴിനൽകുക.
8) മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ പൊട്ടിത്തെറിക്കുന്നതൊ ആളിക്കത്തുന്നതൊ ആയ ദ്രാവകങ്ങൾ അടങ്ങിയ കുപ്പികളോ സമാനമായ മറ്റു വസ്തു ക്കളോ ഇടാതിരിക്കുക.

അപ്പാർട്ട്മെൻറുകൾ

1) കെട്ടിടത്തിലെ സ്ഥിരം അഗ്നിശമന സംവിധാനങ്ങൾ പ്രവർത്തനക്ഷമമായി സൂക്ഷിക്കുക. ഫയർ വാട്ടർ ടാങ്കിൽ വെള്ളം നിറച്ചിട്ടുണ്ട് എന്നും വാൽവ് തുറന്നിട്ടുണ്ടെന്നും ഉറപ്പുവരുത്തുക.
2) കത്താൻ പര്യാപ്തമായ വസ്തുക്കൾ കൂട്ടിയിടാതിരിക്കുക.
3) വൈദ്യുത ഉപകരണങ്ങൾ ഉപയോഗശേഷം ഓഫ് ചെയ്ത് പവർ കോഡ് പ്ലഗ് നിന്നും ഊരി സൂക്ഷിക്കുക
4) ഇലക്ട്രിക്കൽ വയറിങ് പരിശോധിച്ച് സർക്യൂട്ട് ബേക്കറുകൾ ശരിയായ പ്രവർത്തനം ഉറപ്പാക്കുക
5) കുത്താൻ പര്യാപ്തമായ വസ്തുക്കൾക്ക് സമീപം തിരിയും വിളക്കും മറ്റും സൂക്ഷിക്കാതിരിക്കുക
6) വൈദ്യുത പാനലുകളും സ്വിച്ച് ബോർഡുകൾക്കും കത്താൻ പര്യാപ്തമായ വസ്തുക്കൾ സൂക്ഷിക്കാതിരിക്കുക.
7) ഫോണും മറ്റും ബെഡിൽ വച്ച് ചാർജ്ജ് ചെയ്യാതിരിക്കുക
8) ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ, റിമോട്ട് കൺട്രോൾ തുടങ്ങി ബാറ്ററിയിൽ സമീപം പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഒന്നും തന്നെ ബെഡിൽ സൂക്ഷിക്കാതിരിക്കുക.
9) ബെഡിൻറെ സമീപത്ത് കൊതുകുതിരി കത്തിച്ചു വയ്ക്കാതിരിക്കുക
10) എൽപിജി സിലിണ്ടറുകളുടെ റെഗുലേറ്റർ ആവശ്യം കഴിഞ്ഞാൽ ഓഫാക്കി വയ്ക്കുക.
11) രാത്രി ഉറങ്ങുന്നതിനു മുൻപ് എൽപിജി റെഗുലേറ്റർ ഓഫ് ആക്കി എന്ന് ഉറപ്പുവരുത്തുക.
12) വൈദ്യുതി പോകുമ്പോൾ കുത്തിക്കുന്ന മെഴുകുതിരിയും സമാനമായ വിളക്കുകളും വൈദ്യുതി വരുന്ന സാഹചര്യത്തിൽ സൂക്ഷിക്കുക.
13) അപ്പാർട്ട്മെൻറ് കെട്ടിടത്തിൻറെ ഓരോ നിലയിലും ഫയർ എക്സ്റ്റീംഗുഷറുകളുടെ സ്ഥാനം മനസ്സിലാക്കിയിരിക്കുക. ഫയർ എക്സ്റ്റിംഗുഷർ പ്രവർത്തിക്കുന്നതിന് പരിശീലിച്ചിരിക്കുക.
14) ഓരോ കെട്ടിടങ്ങൾക്കും ഇവാക്കുവേഷൻ പ്ലാൻ തയ്യാറാക്കി ആയത് ഓരോ നിലയിലും പൊതുവായി പ്രദർശ്ശിപ്പിക്കേണ്ടതാണ്.
15) ഓരോരുത്തരും അവരവരുടെ കെട്ടിടങ്ങളിലെ ഇവാക്കുവേഷൻ പ്ലാനിനെപ്പറ്റി ബോധവാനായിരിക്കേണ്ടതും പരിശീലിക്കേണ്ടതുമാണ്.
16) എമർജൻസി ഘട്ടങ്ങളിൽ ലിഫ്റ്റ്/എസ്കലേറ്റർ എന്നിവ ഉപയോഗിക്കാതിരിക്കുക. സ്റ്റെയർ കേസുകൾ മാത്രം ഉപയോഗിക്കുക.
17) വൈദ്യുത പ്ലഗ്ഗുകൾ ഓവർലോഡ് ചെയ്യാതിരിക്കുക.
18) വൈദ്യുത ഉപകരണങ്ങളിൽ, സർക്യൂട്ടുകളിൽ റേറ്റഡ് ഫ്യൂസുകൾ മാത്രം ഉപയോഗിക്കുക.
19) സിഗരറ്റ് കുറ്റികൾ അണച്ചതിനു ശേഷം ആഷ് ട്രെയിൽ നിക്ഷേപിക്കേണ്ടതാണ്. സിഗരറ്റ് കുറ്റികൾ വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുന്ന ശീലം തീർത്തും ഒഴിവാക്കേണ്ടതാണ്.
20) കിടക്കകളിൽ കിടന്നു പുകവലിക്കുന്ന ശീലം തീർത്തും ഒഴിവാക്കേണ്ടതാണ്.
21) കൃത്യമായ ഇടവേളകളിൽ വേസ്റ്റുകൾ നീക്കം ചെയ്യുക.
22) എൽ.പി.ജി,വൈദ്യുത ഇലക്ട്രോണിക് ഉപകരണങ്ങൾ, യുപുഎസ്, ഇൻവർട്ടറുകൾ തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതും സർവീസ് ചെയ്യേണ്ടതുമാണ്.
23) എമർജൻസി ഘട്ടങ്ങളിൽ ഉടൻ തന്നെ അഗ്നിരക്ഷാ വകുപ്പിനെ അറിയിക്കുന്നതിന് നിർദ്ദേശിക്കുന്ന ബോർഡുകൾ സ്ഥാപിക്കുക.

പൂരിയിടങ്ങൾ / ഒഴിഞ്ഞ പറമ്പുകൾ

1) കത്താൻ പര്യാപ്തമായ രീതിയിൽ പുല്ലും സസ്യലതാതികളും ഉണങ്ങി നിൽക്കുന്നവ നീക്കം ചെയ്യുക.
2) കരിയില കൂടി കിടക്കുന്ന പുരയിടങ്ങളിൽ ഇവയുടെ തുടർച്ച ഒഴിവാക്കുന്ന രീതിയിൽ ഇടയ്ക്കിടെ കുറച്ചുഭാഗം വീതം തെളിച്ചിടുക
3) ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും പുല്ലും മറ്റും ഉണങ്ങി നിൽക്കുന്നത് കണ്ടാൽ കെഎസ്ഇബി അധികൃതരെ അറിയിച്ചു നീക്കം ചെയ്യുക
4) കൃഷിയിടങ്ങളിൽ അഗ്നിബാധയുണ്ടാകുന്ന പക്ഷം വേഗത്തിൽ അണയ്ക്കുന്നതിന് ജലലഭ്യത ഉറപ്പുവരുത്തുക.
5) ഇലക്ട്രിക് മോട്ടോറുകൾ ഘടിപ്പിച്ചു ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ മേൽനോട്ടത്തിനായി സമീപത്ത് ആളുണ്ടെന്ന് ഉറപ്പാക്കുക
6) കത്താൻ പര്യാപ്തമായ മാലിന്യങ്ങൾ കൂട്ടിയിടുന്നത് ഒഴിവാക്കേണ്ടതാണ്.
7) പുകവലിച്ച ശേഷം സിഗരറ്റ് കുറ്റികൾ അണയ്ക്കാതെ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
8) മാലിന്യങ്ങൾക്കോ കരിയിലകൾക്കോ തീ ഇടുന്ന പക്ഷം പൂർണ്ണമായും അണച്ച ശേഷം മാത്രമേ സ്ഥലത്തു നിന്ന് മാറുവാൻ പാടുള്ളൂ.
9) മുൻകരുതൽ എന്ന നിലയിൽ ബക്കറ്റുകളിൽ വെള്ളമോ, പച്ചില തലപ്പുകളോ കൈയ്യിൽ കരുതേണ്ടതാണ്.
10) വീടുകളോടു ചേർന്നുള്ള ചുറ്റുപാടിൽ നിന്നും ഉണങ്ങിയ ചെടികൾ, കരിയിലകൾ എന്നിവ നീക്കം ചെയ്യേണ്ടതാണ്.

കാട്ടുതീ തടയുന്നതിനും കാട്ടുതീ മൂലം അപകടം ഒഴിവാക്കുന്നതിനും

1) വനത്തോട് ചേർന്ന പ്രദേശങ്ങളിൽ ഫയർ ലൈൻ ആവശ്യമാണ്. ഇവ സ്ഥാപിച്ചിട്ടുണ്ട് എന്ന് വനംവകുപ്പിമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക
2) കാട്ടിനുള്ളിൽ പാചകം ചെയ്യാതിരിക്കുക
3) കാടിനുള്ളിൽ വച്ച് ഒരു കാരണവശാലും പുകവലിക്കാതിരിക്കുക
4) വിനോദ ആവശ്യങ്ങൾക്കായി കാട്ടിനുള്ളിൽ തീ ഉപയോഗിക്കാതിരിക്കുക
5) കാടിനോട് ചേർന്ന് വരുന്ന പറമ്പുകൾ കരിഞ്ഞ പുല്ലും ഇലയും നീക്കം ചെയ്ത് വൃത്തിയായി സൂക്ഷിക്കുക
6) പറമ്പിൽ കരിയിലയും വേസ്റ്റും മറ്റും കത്തിച്ചാൽ അത് കാട്ടിലേക്ക് പടരില്ല എന്നത് ഉറപ്പാക്കുക.
7) കരിയിലയും മറ്റും കത്തിക്കേണ്ട ആവശ്യമുണ്ടെങ്കിൽ ആയത് അണയ്ക്കുന്നതിന് ആവശ്യമായ ജലലഭ്യത ഉറപ്പാക്കിയ ശേഷം മാത്രം കത്തിക്കുക
8) ഒരു കനൽ പോലും അവശേഷിക്കാതെ തീ അണഞ്ഞതായി ഉറപ്പാക്കിയ ശേഷം മാത്രം സ്ഥലം വിട്ടുപോവുക.

വാഹനങ്ങൾ

1) വാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ അസ്വാഭാവികമായ മണമോ മറ്റോ അനുഭവപ്പെട്ടാൽ ഉടൻ വാഹനം റോഡരികിൽ നിർത്തി എൻജിൻ ഓഫാക്കി യാത്രക്കാരെ പുറത്തിറക്കി വാഹനം പരിശോധിച്ച് അപകടങ്ങളില്ല എന്നുറപ്പാക്കി മാത്രം യാത്ര തുടരുക.
2) വാഹനം അപകടത്തിൽപ്പെട്ടാൽ ബെൽറ്റ് ഊരുന്നതിനും ലോക്ക് മാറ്റി ഡോർ തുറക്കുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകുക.
3) പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇഗ്നിഷൻ ഓണാക്കി ഇടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.