ബി ബി സി സംപ്രേഷണം ചെയ്ത ‘ഇന്ത്യ: ദി മോഡി ക്വസ്റ്റ്യൻ’ എന്ന ഡോക്യൂമെന്ററിയുടെ ആദ്യ ഭാഗം ഗുജറാത്ത് നരഹത്യയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പങ്ക് വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഡോക്യൂമെൻറ്ററിക്കെതിരായ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിഷേധത്തോട് “ഇത് സമഗ്രമായ ഗവേഷണത്തിന്റെയും മനനങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയതെന്നും പിൻവലിക്കാൻ കഴിയില്ലെന്നുമുള്ള” ഉറച്ച നിലപാടാണ് ഇതിനകം ബി ബി സി എടുത്തിട്ടുള്ളത്.
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇന്ത്യയുടെ പ്രധാന മന്ത്രി പദത്തിൽ എത്തിയ മോഡി തൻെറ പ്രധാനമന്ത്രിപദത്തിലെ രണ്ടാം ഊഴത്തിന്ന്റെ പകുതി പിന്നിടുമ്പോൾ താൻ ശ്രദ്ധാപൂർവ്വം പടുത്തുയർത്തിയ ‘വികസന നായക’ പരിവേഷം നിലനിർത്തുന്നതിൽ വിജയിക്കുമോ എന്ന് ലോകം ഉറ്റു നോക്കുന്നു. കാരണം, വികസനത്തിളക്കത്തിനു പിന്നിൽ നരേന്ദ്രമോദി സർക്കാർ നടത്തിയ മനുഷ്യാവകാശധ്വംസനകളുടെയും ന്യൂനപക്ഷാവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റവും അധികാരത്തിന്റെ മതിലുകൾ തകർത്ത് വെളിച്ചവും കാണുകയാണ്.
ബി ബി സി ഡോക്യുമെന്ററി അതിനൊരു നിമിത്തമാകുന്നുവെന്നു വേണം അനുമാനിക്കാൻ. ഈ വേളയിൽ നരേന്ദ്ര മോഡി സർക്കാർ നടത്തുന്ന മനുഷ്യാവകാശ/ ന്യൂനപക്ഷാവകാശധ്വംസനങ്ങൾ സമീപകാലത്തു അന്താരാഷ്‌ട്രതലത്തിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് പരിശോധിക്കേണ്ടതാണ്.
ഹ്യൂമൻ റൈറ്റ്സ്സ് വാച്ച് റിപ്പോർട്ട് 2023
വിവിധ രാജ്യങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനകളെപ്പറ്റി അന്വേഷിച്ചു റിപ്പോർട്ട് ചെയ്യുന്ന അന്താരാഷ്ട്ര സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രസിദ്ധീകരിച്ച ‘വേൾഡ് റിപ്പോർട്ട് 2023’ യിൽ പറഞ്ഞത് “മുസ്ലിങ്ങളെയും മറ്റു ന്യൂനപക്ഷങ്ങളെയും അടിച്ചമർത്തുവാനായി” കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ അധികാരം ദുരുപയോഗം ചെയ്യുന്നു എന്നാണ്.
കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബി ജെ പി സർക്കാരുകളുടെ പ്രത്യക്ഷവും പരോക്ഷവുമായ അനുവാദത്തോടെ ന്യനപക്ഷങ്ങൾക്കു പുറമെ ദലിതുകൾ, ആദിവാസികൾ എന്നിവരുടെ ജീവനും സ്വത്തിനും അവകാശങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഈ റിപ്പോർട് ചൂടിക്കാണിക്കുന്നുണ്ട്.
ആവിഷ്കാര സ്വാതന്ത്രത്തോടും ജനങൾക്ക് ഒത്തുചേരാനുള്ള അവകാശങ്ങളോടുംസർക്കാർ പുലർത്തുന്ന അസഹിഷ്ണുതയും പൗരാവകാശങ്ങളുടെ വ്യാപകമായ ലംഘനവുംറിപ്പോർട് ചൂണ്ടിക്കാണിക്കുന്നു. നീതിന്യായ വ്യവസ്ഥയിലും സ്വാതന്ത്രസ്വഭാവം ഉണ്ടാകേണ്ട മനുഷ്യാവകാശകമ്മീഷൻ പോലുള്ള സ്ഥാപനങ്ങളിൽ പോലും ഹിന്ദുത്വവിധേയത്വം പ്രകടമാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
യു എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് 2022
അമേരിക്കയിലെ യു എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു എസ് സി ഐ ആർ എഫ്) അതിന്റെ 2022 വാർഷിക റിപ്പോർട്ടിലും നരേന്ദ്ര മോഡി സർക്കാരിനുകീഴിൽ നടക്കുന്ന മനുഷ്യാവകാശ, ന്യൂനപക്ഷാവകാശ ധ്വമസേനകൾക്കെതിരെ സമാനമായ പരാമർശങ്ങൾ കുറച്ചുകൂടി വിശദമായി നൽകിയിരുന്നു.
പുതീയ നിയമങ്ങൾ കൊണ്ടുവന്നതും നിലവിലുള്ള നിയമങ്ങൾ ഭേദഗതിചെയ്തും ഹിന്ദുത്വ നയങ്ങളെ മുസ്ലിങ്ങൾ , ക്രൈസ്തവർ, സിഖുകാർ, മറ്റു മത ന്യൂനപക്ഷങ്ങൾ, ദലിതുകൾ എന്നീ വിഭാഗങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുകയാണെന്ന് റിപ്പോർട് പറയുന്നു.
യു എസ് സി ഐ ആർ എഫ് അതിന്റെ 2022 വാർഷിക റിപ്പോർട്ടിലും നരേന്ദ്ര മോഡി സർക്കാരിനുകീഴിൽ നടക്കുന്ന മനുഷ്യാവകാശ, ന്യൂനപക്ഷാവകാശ ധ്വമസേനകൾക്കെതിരെ സമാനമായ പരാമർശങ്ങൾ കുറച്ചുകൂടി വിശദമായി നൽകിയിരുന്നു.
പുതീയ നിയമങ്ങൾ കൊണ്ടുവന്നതും നിലവിലുള്ള നിയമങ്ങൾ ഭേദഗതിചെയ്തും ഹിന്ദുത്വ നയങ്ങൾ മുസ്ലിങ്ങൾ , ക്രൈസ്തവർ, സിഖുകാർ, മറ്റു മത ന്യൂനപക്ഷങ്ങൾ, ദലിതുകൾ എന്നീ വിഭാഗങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുകയാണെന്ന് റിപ്പോർട് പറയുന്നു.
ആദിവാസികളുടെയും ദളിതരുടെയും അവകാശങ്ങൾക്കായി പ്രവർത്തിച്ചിരുന്ന 84 വയസ്സുകാരനായഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ആരോപിച്ചു തടവിലാക്കിയതും അദ്ദേഹം ജയിൽ അനുഭവിക്കേണ്ടിവന്ന യാതനയും മതിയായ ചികിത്സ ലഭിക്കാതെയുള്ള മരണവും റിപ്പോർട്ടിൽ പറയുന്നു. മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെയുള്ള ആൾക്കൂട്ട ആക്രമണവും , വിദേശ സഹായ നിയന്ത്രണ നിയമ പ്രകാരം മിഷനറീസ് ഓഫ് ചാരിറ്റി അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തടയാൻ ശ്രമിച്ചതും ബി ജെ പി സർക്കാരിന്റ്റെ മനുഷ്യാവകാശ/പൗരാവകാശ ലംഘനങ്ങളുടെ ദൃഷ്ടാന്തങ്ങളായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
മാധ്യമ രംഗത്തു ബി ജെ പി വിധേയത്തത്തിന്റെ കാലത്ത് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിച്ച ഈ റിപ്പോർട്ടുകളെല്ലാം പ്രധാനമായും വെളിച്ചവും കണ്ടത് ഓൺലൈൻ പ്ലാറ്റുഫോമുകളിലാണ്. ഇന്നും ലഭ്യമായ ഈ റിപ്പോർട്ടുകളെല്ലാം ബി ജെ പി സർക്കാരിന്റ്റെ മാന്വഷ്യാവകാശ, ന്യൂനപക്ഷാവകാശ ധ്വംസന നയങ്ങളെ ചോദ്യം ചെയ്യാൻ കെൽപ്പുള്ളവയാണ്.