തെലുങ്ക് നടന്‍ സുധീര്‍ വര്‍മ്മയെ വീട്ടില്‍  മരിച്ച നിലയില്‍ കണ്ടെത്തി; 33 വയസായിരുന്നു.

0
100

തെലുങ്ക് നടന്‍ സുധീര്‍ വര്‍മ്മയെ വീട്ടില്‍  മരിച്ച നിലയില്‍ കണ്ടെത്തി. 33 വയസായിരുന്നു. കുന്ദനപ്പു ബൊമ്മ, നീകു നാക്കു ഡാഷ് ഡാഷ്, സെക്കന്‍ഡ് ഹാന്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയമികവിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച നടനാണ് സുധീര്‍ വര്‍മ്മ.

സുധീര്‍ വര്‍മ്മയുടെ മരണത്തില്‍ തെലുങ്ക് സിനിമാ ലോകത്ത് നിന്ന് അനുശോചന പ്രവാഹം തുടരുകയാണ്.

മികച്ച റോളുകള്‍ കിട്ടാത്തതിലുള്ള മനോവിഷമത്തിൽ സുധീര്‍ വര്‍മ്മ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.