ആന്‍റണിയുടെ മകന് ആഭിമുഖ്യം ആർഎസ്എസിനോടൊ ?

0
131

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ (India: The Modi Question) സംബന്ധിച്ച വിവാദങ്ങൾക്കിടെ ബിബിസിക്കെതിരെ നിലപാട് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറുമായ അനിൽ ആന്റണി രംഗത്ത്. ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുന്നു, ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കളായ ബി ബി സി നിലപാട് മുന്‍വിധിയോടെയാണെന്നും അനില്‍ കെ ആന്റണി ട്വിറ്റ് ചെയ്തു.
ഡോക്യുമെന്ററിക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുവരുന്നത്. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് നിലപാടെടുത്തതിനു തൊട്ടുപിന്നാലെയാണ് നതൃത്വത്തിന് വിരുദ്ധ നിലപാടുമായി അനില്‍ ആന്റണിയുടെ രം​ഗത്തു വന്നത്.

”ബിജെപിയോട് വലിയ അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപിക്കുന്നത് വളരെ അപകടകരമായ കീഴ്വഴക്കമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. മാത്രമല്ല, നമ്മുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. കാരണം ഒട്ടേറെ മുൻവിധികളുടെ വലിയ ചരിത്രമുള്ള ബ്രിട്ടൻ പിന്തുണക്കുന്ന ഒരു ചാനലാണ് ബിബിസി. മാത്രവുമല്ല, ഇറാഖ് യുദ്ധത്തിന് പുറകിലെ തലച്ചോറായിരുന്നു ജാക്ക് സ്ട്രോ” എന്നാണ് അനിൽ കുറിച്ചത്.