ഗുജറാത്ത് കലാപം: നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കെന്ന് ബിബിസി ഡോക്യുമെന്ററി, വാർത്തകൾ നീക്കാൻ 72 മണിക്കൂറെന്ന് കേന്ദ്രം

0
103

​ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാ​ഗമായി ബിബിസി പുറത്തിറങ്ങിയ ‘India: The Modi Question’ എന്ന ഡോക്യുമെന്ററി കടുത്ത വിമർശനങ്ങൾക്കും തുറന്ന ചർച്ചയ്ക്കും വിധേയമാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കലാപത്തിൽ നേരിട്ട് പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ഇത് സംബന്ധിച്ച ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നും ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തലുണ്ടായിരുന്നു. ഇതാണ് കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചത്.

2002ലെ ഗുജറാത്ത് കലാപത്തിലെ അന്ന് ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കു സംബന്ധിച്ച് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനു തെളിവു ലഭിച്ചിരുന്നുവെന്നാണ് ഡോക്യുമെന്ററിയിലെ വെളിപ്പെടുത്തൽ. ബ്രിട്ടന്റെ മുൻ വിദേശകാര്യമന്ത്രി ജാക് സ്ട്രോവാണ് ഇത് സംബന്ധിച്ച് വിശദീകരണം നടത്തിയത്. ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷവും പ്രധാനമന്ത്രിയും തമ്മിലുണ്ടായ സം​ഘർഷങ്ങൾ എന്ന വിഷയമാണ് ഡോക്യുമെന്ററി കൈകാര്യം ചെയ്യുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആയിരങ്ങൾ കൊലചെയ്യപ്പെട്ട 2002 ഫെബ്രുവരി മാർച്ച് കാലത്ത് ​ഗുജറാത്തിൽ അരങ്ങേറിയ കലാപം സംബന്ധിച്ച വിശദീകരണത്തിലാണ് വിവാദമായ പരാമർശങ്ങൾ.

2005-ൽ പാർലമെനന്റ് രേഖകളിൽ പറയുന്നത്. അക്രമങ്ങളിൽ 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും 223 പേരെ കാണാതാവുകയും 2500 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ്. റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ ആഴത്തിലാണ് ഇവിടെ ഉണ്ടായ നാഷ്ടമെന്നും, മുസ്ലീം വിഭാ​ഗത്തെ തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന കലാപത്തിൽ നിരവധി സത്രീകൾ പിഡനത്തിനിരയായെന്നും അന്വേഷണത്തിന്റെ ഭാ​ഗമായികണ്ടെത്തിയാതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതു തൽപരകക്ഷികളുടെ വ്യാജ പ്രചാരണമാണെന്നും ചിലരുടെ സാമ്രാജ്യത്വ ചിന്താഗതി പുറത്തുവരുന്നതാണെന്നുമാണ് ഇത് സംബന്ധിച്ച് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചത്.

കേന്ദ്രസർക്കർ വ്യജമെന്ന് കണ്ടെത്തിയാൽ 72 മണിക്കൂർ മാത്രം സമയം

കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടാകുന്ന സഹചര്യത്തിൽ മറ്റൊരു നിർണായ തീരുമാനത്തിനൊരുങ്ങുകയാണ് കേന്ദ്രം. വ്യാജമെന്നു കേന്ദ്രസർക്കാർ കണ്ടെത്തുന്ന വാർത്തകൾക്ക് 72 മണിക്കൂറിനുള്ളിൽ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യണം. 2011ലെ ഐടി ഇന്റർമീഡിയറി ചട്ടത്തിൽ ഇതുസംബന്ധിച്ച് ഭേദഗതി വരുത്താനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഇതിന്റെ കരടുരൂപം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു.ഇത് സർക്കാർ സെൻസർഷിപ്പിലേക്കു വഴിമാറുമെന്നാണ് ആശങ്ക. വിവിധ സ്രോതസ്സുകളിൽനിന്നു ലഭിച്ച ഒരു വാർത്ത സർക്കാരിനു ഹിതകരമല്ലെങ്കിൽ വ്യാജമെന്നു മുദ്ര കുത്താം. കേന്ദ്രത്തിനെതിരായ വാർത്തകൾ നീക്കം ചെയ്യാൻ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടാം. നിർദിഷ്ട ഭേദഗതി ഭരണഘടനാപരമല്ലെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ആരോപിച്ചു. ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവരാൻ പാർലമെന്റിന്റെ അംഗീകാരം വേണമെന്നാണ് വിമർശനം. bit.ly/meitycons എന്ന സൈറ്റിൽ ഇത് സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്താം.